അതിരു കടക്കുന്ന ട്രോൾ, രൂക്ഷ മറുപടിയുമായി പ്രയാഗ

മലയാളികളുടെ പ്രിയപ്പെട്ട നടി ആണ് പ്രയാഗ മാർട്ടിൻ. നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് മുന്നിൽ എത്തിയ നടിയാണ് പ്രയാഗാ. ഇപ്പൊൾ തനിക്ക് എതിരെ ഉള്ള ട്രൊല്ലുകളെ കുറിച്ച് പറഞ്ഞിരിക്കുക ആണ് നടി. സമൂഹ മാധ്യമങ്ങളിൽ തനിക്കെതിരേയുള്ള ട്രോളുകൾ ആസ്വദിക്കാറുണ്ടെങ്കിലും അവയിൽ ചിലത് പരിധി ലംഘിക്കുന്നുവെന്ന് തോന്നിയിട്ടുണ്ടെന്ന് നടി പ്രയാഗ മാർട്ടിൻ പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രയാഗ.

ദുരന്തം, എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ തുടങ്ങി മോശമായ കമന്റുകൾ ചിലർ എഴുതുന്നത് കണ്ടിട്ടുണ്ട്. ഒരാളുടെ മുഖത്ത് നോക്കി നമ്മൾ ഇങ്ങനെ സംസാരിക്കുമോ? ആ ഒരു സ്വാതന്ത്ര്യം എടുക്കുന്നത് മോശമാണ്, വളരെ വിഷമമുള്ള കാര്യമാണ്. പിന്നെ ഇതൊക്കെ പറയാനേ എനിക്ക് കഴിയൂ. അവരുടെ നിലവാരത്തിലേക്ക് താഴാൻ എനിക്കാകില്ല. അങ്ങനെ ചെയ്താൽ ഞാനും അവരും തമ്മിൽ എന്ത് വ്യത്യാസം- പ്രയാഗ ചോദിക്കുന്നു.

Loading...

നേരത്തെ നടന്‍ ദിലീപിന് തന്റെ ജീവിതത്തില്‍ ജ്യേഷ്ഠന്റെയും ഗുരുവിന്റെയും സ്ഥാനമാണെന്ന് നടി പ്രയാഗാ മാര്‍ട്ടിന്‍ പറഞ്ഞിരുന്നു. ഒരു അഭിമുഖത്തിനിടയിലാണ് പ്രയാഗ ദിലീപിനെക്കുറിച്ചും ഇരുവരും ഒന്നിച്ചഭിനയിച്ച അരുണ്‍ഗോപി ചിത്രം രാമലീലയെക്കുറിച്ചും മനസ്സ് തുറന്നത്.

പ്രയാഗയുടെ വാക്കുകള്‍:

രാമലീലയില്‍ വളരെ പ്രധാനപ്പെട്ട കഥാപാത്രമായിരുന്നു എനിക്ക്. ചിത്രം നേരിടേണ്ടി വന്നത് ഭയങ്കര ബുദ്ധിമുട്ടുള്ള സാഹചര്യമായിരുന്നു. ദിലീപേട്ടനെ വ്യക്തിപരമായി അറിയുന്ന ആളാണ് ഞാന്‍. വലിയ ഒരു ജ്യേഷ്ഠന്റെ സ്ഥാനം അല്ലെങ്കില്‍ ഗുരുവിന്റെ സ്ഥാനം ആണ് ദിലീപേട്ടന് എന്ന് പറയാം. കട്ടപ്പനയിലെ ഹൃതിക് റോഷന്‍ നിര്‍മിച്ചത് ദിലീപേട്ടനാണ്. അപ്പോഴാണ് ഞാന്‍ ആദ്യമായി ദിലീപേട്ടനെ കാണുന്നത്. അതിന് ശേഷം രാമലീലയില്‍ ഞാന്‍ അദ്ദേഹത്തിന്റെ നായികയായി വരുന്നു. എനിക്കെപ്പോഴും നല്ല കാര്യങ്ങള്‍ മാത്രം പറഞ്ഞു തരുന്ന ആളായിരുന്നു അദ്ദേഹം. അത് അഭിനയത്തെക്കുറിച്ച് മാത്രമല്ല, എന്നോട് ഷോട്ടിനിടെ ഇടയ്ക്ക് പറയാറുണ്ട് മോളെ അച്ഛനെയും അമ്മയെയുമൊക്കെ നന്നായി നോക്കണം എന്നൊക്കെ. അങ്ങനെ സംസാരിക്കുന്ന ആളാണ് ദിലീപേട്ടന്‍.

അദ്ദേഹത്തെ വളരെയധികം ബഹുമാനിക്കുന്ന ആളാണ് ഞാന്‍. അദ്ദേഹത്തിന് അങ്ങനെ ബുദ്ധിമുട്ടുള്ള സമയം വന്നപ്പോള്‍ തീര്‍ച്ചയായും വിഷമം ഉണ്ടായിരുന്നു. ദിലീപേട്ടന്‍ ഇങ്ങനെ അനുഭവിക്കുന്നത് കൊണ്ട് തന്നെ നമ്മള്‍ അദ്ദേഹത്തിന് നല്ലതു വരട്ടെ എന്ന് ആഗ്രഹിക്കുന്നതോടൊപ്പം തന്നെ രാമലീല സൂപ്പര്‍ ഹിറ്റ് ആയി മാറട്ടെ വിചാരിച്ച സാഹചര്യങ്ങള്‍ ഉണ്ട്. എല്ലാവരുടെയും പ്രാര്‍ത്ഥനയുടെയൊക്കെ ഫലമായിരിക്കാം അത് നന്നായി വന്നു.

ഉയര്‍ച്ച താഴ്ചകള്‍ എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ട്. അതുപോലെ സിനിമയിലും. ചിത്രീകരണം കഴിഞ്ഞ് കഠിനമായ ഒരു സമയമായിരുന്നു രാമലീലയ്ക്ക് നേരിടേണ്ടി വന്നത്. എനിക്ക് തോന്നുന്നു മലയാളം സിനിമാ മേഖലയില്‍ മറ്റൊരു സിനിമയേയും ഇങ്ങനെ ദുഷ്‌കീര്‍ത്തി പെടുത്തിയിട്ടുണ്ടാകില്ലായിരിക്കാം. രാമലീല തിയ്യേറ്ററില്‍ എത്തില്ല എന്ന് വരെ പറഞ്ഞ സമയമുണ്ട്. പക്ഷെ അതിനെയെല്ലാം അതിജീവിച്ച് വലിയ വിജയമാണ് ചിത്രം കൈവരിച്ചത്. അത് തീര്‍ച്ചയായും മലയാളി പ്രേക്ഷകരുടെ ഗുണമാണ്.