ആംബുലന്‍സും ഇല്ല റോഡും ഇല്ല, ഗര്‍ഭിണിയെ ചുമന്ന് ആശുപത്രിയിലെത്തിച്ചു

റോഡു വാഹനവും ഇല്ലാത്തതിന്റെ പേരില്‍ ഗര്‍ഭിണിയായ യുവതിയെ കിലോമീറ്ററോളം ചൂമന്ന് ആശുപത്രിയില്‍ കൊണ്ടുപോയി.ആന്ധ്രാപ്രദേശിലാണ് സംഭവം നടന്നത്. ഗര്‍ഭിണിയായ ആദിവാസി സ്ത്രീയെയാണ് ‘ഡോളി’ ഉണ്ടാക്കി തോളില്‍ ചുമന്ന് രണ്ട് കിലോ മീറ്ററോളം നടന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.ചൗഡെപള്ളെ ഗോത്രഗ്രാമത്തിലെ 21 കാരിയായ വെങ്കട കുമാരി എന്ന സ്ത്രീയെയാണ് താല്‍ക്കാലിക സ്ട്രെച്ചറില്‍ രാജേന്ദ്രപാലം പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയത്.വീഡിയോയില്‍ ഇക്കാര്യം പറയുന്നുണ്ട്.

വ്യാഴാഴ്ചയാണ് ഈ സംഭവം.’ഡോളിസ്’ അഥവാ താല്‍ക്കാലിക സ്ട്രെച്ചറുകളില്‍ സ്ത്രീകളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സംഭവങ്ങള്‍ തുടരുന്നതിനാല്‍ തന്നെ ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം വളരെ വ്യാപകമാണ്. ആന്ധ്ര-ഒഡീഷ അതിര്‍ത്തിക്കടുത്ത് സ്ഥിതിചെയ്യുന്ന നിരവധി ആദിവാസി കുഗ്രാമങ്ങളില്‍ റോഡ് എന്നത് ഇന്നും ഒരു സ്വപ്നമായി മാത്രം നില്‍ക്കുന്നതാണ്.അടുത്തിടെ, ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം, വിജയനഗരം ജില്ലകളിലെ രണ്ട് പഞ്ചായത്തുകളിലെ ഗ്രാമവാസികള്‍ തുടര്‍ച്ചയായുള്ള സര്‍ക്കാരുകളുടെ പരാജയത്തെത്തുടര്‍ന്ന് സ്വയം പണം സ്വരൂപിച്ച് റോഡ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്നു.

Loading...