പാട്ടു പാടുന്നതിനിടയില്‍ നൃത്തം ചെയ്യാതിരുന്നതിന് ഗായികയെ വെടിവെച്ചു കൊന്നു

വിവാഹഘോഷ ചടങ്ങുകള്‍ക്കിടെ ഗാനം ആലപിക്കുന്നതിനിടയില്‍ നൃത്തം ചെയ്യാതിരുന്നതിന് ഗായികയെ കാണികളിലൊരാള്‍ വെടിവെച്ചു കൊന്നു. പാകിസ്ഥാനിലെ ലര്‍ഖാനയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട ഗായിക സമീന സിന്ധു ഗര്‍ഭിണിയായിരുന്നു.

എഴുന്നേറ്റ് നിന്ന് പാടാന്‍ പറഞ്ഞപ്പോള്‍ ഗായിക വിസമ്മതിച്ചതാണ് ഗായികയ്ക്ക് നേരെ നിറയൊഴിക്കാനുള്ള കാരണം. ഗര്‍ഭിണിയായതിനാല്‍ നിന്ന് പാടാന്‍ ബുദ്ധിമുട്ടായത് കാരണം അവര്‍ ആവശ്യം നിരസിച്ചു.

സംഭവുമായി ബന്ധപ്പെട്ട് താരീഖ് ജാതോയി എന്നയാളെ പോലീസ് പിടികൂടി. വെടിവയ്പില്‍ പരിക്കേറ്റ സമീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവര്‍ ആറ് മാസം ഗര്‍ഭിണിയായിരുന്നെന്ന് സമീനയുടെ ഭര്‍ത്താവ് പറഞ്ഞു. ലര്‍ഖാനയിലെ കാംഗാ എന്ന ഗ്രാമത്തില്‍ നടക്കുന്ന ഒരു സ്വകാര്യ ചടങ്ങില്‍ പാടാന്‍ എത്തിയതായിരുന്നു ഇരുപത്തിനാലുകാരിയായ സമീന.

Top