International News USA

ഗര്‍ഭിണിയെ കൊന്ന് വയറുകീറി കുഞ്ഞിനെ അറുത്തെടുത്ത സംഭവം: കുറ്റകൃത്യത്തിന് പിന്നിലെ കാരണം ഞെട്ടിക്കുന്നത്

ചിക്കാഗോ: ഗര്‍ഭിണിയെ ശ്വാസം മുട്ടിച്ച് കൊന്ന് വയറുകീറി ഗര്‍ഭസ്ഥ ശിശുവിനെ അറുത്തെടുത്ത കുറ്റകൃത്യത്തിന് പിന്നിലെ കാരണം ഞെട്ടിക്കുന്നത്. സംഭവത്തില്‍ അമ്മയേയും മകളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അമേരിക്കയിലെ ചിക്കാഗോയിലാണ് അതിദാരുണമായ കൊലപാതകം നടന്നത്. മകന്‍ മരണപ്പെട്ട വേദനയില്‍ മറ്റൊരു കുഞ്ഞിനെ വളര്‍ത്താനുളള ആഗ്രഹം കൊണ്ട് 42 കാരി ചെയ്തത് മനസിനെ മരവിപ്പിക്കുന്ന കുറ്റകൃത്യം.

“Lucifer”

ഇനിയും ഒരു കുഞ്ഞുണ്ടാവില്ലെന്ന തിരിച്ചറിവാണ് 46 കാരിയായ ക്ലാരിസോ ഫിഗ്യുറോയെ കൊലയാളിയാക്കിയത്. ആദ്യം ഫേസ്ബുക്കിലെ അമ്മമാരുടെ ഗ്രൂപ്പില്‍ കടന്നു കൂടി. ഗ്രൂപ്പിലെ സജീവ അംഗമായി നിരവധി സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ചു. അങ്ങിനെയാണ് മൂന്ന് വയസ്സുകാരന്റെ അമ്മയും 7 മാസം ഗര്‍ഭിണിയുമായ ഓകോ ലോപസിനെ പരിചയപ്പെടുന്നതും ലക്ഷ്യം വെക്കുകയും ചെയ്തത്. രണ്ട് വര്‍ഷം മുമ്പ് 22 വയസ്സുള്ള മകന്‍ മരിച്ചതിന്റെ ദുഃഖത്തില്‍ കഴിയുന്ന അമ്മയാണ് ക്രൂരമായ കാലപാതകം ചെയ്തത്.

ഓകോയ്ക്ക് മാസം തികയുന്നതുവരെ കാത്തിരുന്ന പ്രതി, നവജാത ശിശുവിനുള്ള കുഞ്ഞുടുപ്പുകള്‍ വാങ്ങിയിട്ടുണ്ടെന്നും സമ്മാനപ്പൊതി വാങ്ങാന്‍ വീട്ടിലേക്ക് എത്തണമെന്നും ക്ഷണിച്ചു. മകനെ സുഹൃത്തിനെ ഏല്‍പ്പിച്ച് 19 കാരി ക്ലാരിസോയുടെ വീട്ടില്‍ എത്തി. അവിടെ വച്ച് ക്ലാരിസോയും 24 വയസ്സുള്ള മകള്‍ ഡെസീറീ ഫിഗ്യൂറോയും ചേര്‍ന്ന് കേബിള്‍ ടിവിയുടെ വയര്‍ ഉപയോഗിച്ച് കഴുത്തില്‍ കുരുക്കിട്ട് ശ്വാസം മുട്ടിച്ച് കൊന്നു. വയര്‍ പിളര്‍ന്ന് ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുത്തു. പിന്നീട് യുവതിയുടെ മൃതദേഹം തൊട്ടടുത്തുള്ള മാലിന്യക്കൂപ്പയില്‍ ഉപേക്ഷിച്ചു എന്നും പൊലീസ് പറയുന്നു.

വയറുകീറി പുറത്തെടുത്ത കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ക്ലാരിസോ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സ്വന്തം കുഞ്ഞാണെന്നും പറഞ്ഞാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ അസ്വാഭാവികത തോന്നിയ ആശുപത്രി അധികൃതരും പൊലീസിനെ വിളിച്ചു. ഇതിനിടെ, ഭാര്യയെ കാണാനില്ലെന്ന വിവരത്തെ തുടര്‍ന്ന് ഓകോ ലോപസ്സിന്റെ കുടുംബം നല്‍കിയ പരാതി അന്വേഷിച്ചെത്തിയ പൊലീസ് പ്രതിയുടെ വീടിന് അടുത്തു നിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു. പൊലീസ് വീട്ടിലെത്തിയപ്പോള്‍ അമ്മ ഒരു കുഞ്ഞിന് ജന്മം നല്‍കിയെന്നും ആശുപത്രിയിലാണെന്നുമായിരുന്നു മകള്‍ ഡെസീറി പൊലീസിനോട് പറഞ്ഞത്.

കുഞ്ഞ് അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. സംഭവത്തില്‍ ക്ലാരിസോയേയും മകളെയും കൊലപാതകക്കുറ്റത്തിനും ക്ലാരിയോയുടെ 40 കാരന്‍ കാമുകനെ കുറ്റകൃത്യം മറച്ച് വെച്ചതിനും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റാരെങ്കിലും ഇവരുടെ ക്രൂരതയ്ക്ക് ഇരയായിട്ടുണ്ടോ എന്നും ചിക്കാഗോ പൊലീസ് അന്വേഷിക്കുന്നുണ്ട്.

Related posts

പിതാവ് പിടഞ്ഞുവീണ മണ്ണിൽ വിസ്മയക്ക് എ പ്ളസ്,ഐ.പി.എസ് ലക്ഷ്യം

main desk

കല്യാണത്തട്ടിപ്പു വീരന്‍ കൊച്ചിയില്‍ കുടുങ്ങി…; വലയിലാക്കിയത് 50 ഓളം രണ്ടാംകെട്ടുകാരെ

subeditor5

കേരളത്തിൽ ലക്ഷങ്ങൾ വരുന്ന ഓപ്പറേഷനുകൾ പൂർണ്ണമായും സൗജന്യമായി ചെയ്തു കൊടുക്കുന്ന ഒരു ഹോസ്പിറ്റല്‍

Sebastian Antony

ഖാഷോഗി വധം മുഹമ്മദ് ബിന്‍ സല്‍മാന് പാരയാകുന്നു ; അധികാര കൈമാറ്റം തടയാന്‍ രാജകുടുംബത്തിനുള്ളില്‍ പടയൊരുക്കം; നൂറുകണക്കിന് രാജകുമാരന്മാരും ബന്ധുക്കളും എതിര്‍ പക്ഷത്ത്

subeditor5

അരുണ്‍ ആനന്ദിന്റെ ആദ്യഭാര്യ വിവാഹമോചനം നേടിയതും ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന്… മരിക്കും മുമ്പ് കുട്ടികളുടെ പിതാവ് ബാങ്കില്‍ നിക്ഷേപിച്ചിരുന്ന മൂന്നുലക്ഷം രൂപയും തട്ടിയെടുത്തു

subeditor5

ആധുനിക ഈ മെയിലിന്റെ ഗോഡ്ഫാദർ അന്തരിച്ചു

subeditor

ചേട്ടന്മാരെ അനുസരിക്കുന്ന ചേച്ചിമാർ മേൽ കമ്മറ്റിയിലേക്ക് വളരും, ഒച്ചയിടുന്നവർ വേശ്യകൾ- സി.പി.എമ്മിനെതിരേ അരുന്ധതിയുടെ പോസ്റ്റ്

subeditor

ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കണം: സുപ്രീം കോടതി

subeditor

ഇല്ലിനോയ്‌സ്‌ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ ബാംഗ്ലൂരില്‍ ബോണ്‍ മാരോ യൂണിറ്റ്‌

subeditor

വീണ്ടും ഇരുട്ടടിയുമായി ബാങ്കുകള്‍…; സൗജന്യ സേവനങ്ങള്‍ നിര്‍ത്തലാക്കുന്നു; എല്ലാത്തിനും ജി.എസ്.ടി ഈടാക്കും

subeditor5

വിവാഹത്തില്‍ സമ്പന്നരായ മാതാപിതാക്കള്‍ പെണ്‍മക്കളെ സ്വര്‍ണത്തില്‍ മൂടരുത്: കെ.സി.ബി.സി

subeditor

വിവാഹതലേന്ന് ഒളിച്ചോടിയ വരനെ ലോഡ്ജിൽ വയ്ച്ച് പിടികൂടി

subeditor