പ്രസവിക്കുന്നതിന് പത്ത് മിനിട്ടുമുമ്പ് ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞ യുവതിക്ക് സംഭവിച്ചത്

പത്ത്മാസത്തെ ഗര്‍ഭകാത്തിരിപ്പില്ല യുവതി ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞത് പ്രസവത്തിന് വെറും പത്തുമിനിട്ടുമുമ്പ്. മോഡലായ എറിന്‍ ലാങ്‌മെയ്ഡ് എന്ന 23കാരിയാണ് ഈ അത്ഭുത യുവതി. ഇതെങ്ങനെ സംഭവിച്ചു എന്ന് ഒരെത്തുപിടിയും കിട്ടുന്നില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഗര്‍ഭത്തിന്റേതായ ഒരു പ്രശ്‌നവും എറിന് ഉണ്ടായിരുന്നില്ല. വയറുപോലും ഉണ്ടായിരുന്നില്ല. നേരത്തേതന്നെ മാസമുറ പതിവല്ലാത്തതിനാല്‍ അക്കാര്യവും കൂടുതല്‍ ശ്രദ്ധിച്ചില്ല. ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിച്ച് പങ്കാളിയുമായി പതിവായി ബന്ധപ്പെടാറുണ്ടായിരുന്നു.

Loading...

ടോയ്ലറ്റില്‍ പോയപ്പോള്‍ വയറിന് എന്തോ ഒരു അസ്വസ്ഥത. അല്പം കഴിഞ്ഞതോടെ കഠിന വേദന തുടങ്ങുകയും പ്രസവിക്കുകയും ചെയ്തു. ഇസ്ല എന്നാണ് മകള്‍ക്ക് പേരിട്ടിരിക്കുന്നത്. പൂര്‍ണ്ണ ആരോഗ്യമുള്ള കുഞ്ഞിനാണ് എറിന്‍ ജന്മം നല്‍കിയത്.അപൂര്‍വത്തില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന കാര്യമാണ് എറിന്റെ കാര്യത്തില്‍ നടന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 2015 ല്‍ കാതറിന്‍ ക്രോപ്പസ് എന്ന 23 കാരിക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നതിന് വ്യക്തമായി ഒരുത്തരം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല