ഗര്‍ഭിണിയെ മുളയില്‍ കെട്ടിത്തൂക്കി കിലോമീറ്ററുകള്‍ അകലെയുള്ള ആശുപത്രിയിലേക്ക്; ഒടുവില്‍ വഴിയില്‍ പ്രസവം…വീഡിയോ വൈറലാകുന്നു

ഹൈദരാബാദ്: ഗര്‍ഭിണിയെ ആശുപത്രിയില്‍ എത്തിക്കാന്‍ മുളക്കമ്പില്‍ കെട്ടിത്തൂക്കി ബന്ധുക്കളും വീട്ടുകാരും കൊണ്ടുപോകുന്ന വീഡിയോ പുറത്ത്. വാഹനസൗകര്യം ഇല്ലാത്തതിനാലായിരുന്നു ബന്ധുക്കളും നാട്ടുകാരും ഗര്‍ഭിണിയെ ഇത്തരത്തില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ആശുപത്രിക്കുഴ്ഴ യാത്രാമധ്യേ യുവതി കുഞ്ഞിന് ജന്മം നല്‍കി. കര്‍ണാടകയിലെ വിസിയനഗരം ജില്ലയിലെ ആദിവാസി ഊരിലെ മുത്തമ്മ എന്ന യുവതിയാണ് വഴിയില്‍ പ്രസവിച്ചത.്

രണ്ട് മുളവടിയില്‍ തുണിവെച്ച് കെട്ടിത്തൂക്കിയാണ് ഇവര്‍ ആശുപത്രിയിലേക്ക് പോയത്. പാറക്കെട്ടും ചെളിയുമൊക്കെ നിറഞ്ഞ ദുര്‍ഘടമായ വഴിയിലൂടെയായിരുന്നു യാത്ര. കിലോമീറ്ററുകള്‍ സഞ്ചരിച്ചെങ്കിലും പ്രസവവേദന അസഹനീയമായതോടെ ഇനി ഇങ്ങനെ കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് മനസിലായി. തുടര്‍ന്ന് ഗ്രാമവാസികളായ സ്ത്രീകള്‍ തന്നെ അവരെ പ്രസവത്തിന് സഹായിക്കുകയായിരുന്നു.

ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന യുവാവാണ് വീഡിയോ ചിത്രീകരിച്ചത്. അധികാരികളോട് ഗതാഗത സൗകര്യം ഒരുക്കുന്ന കാര്യം പലപ്രാവശ്യം പറഞ്ഞു. എന്നാല്‍ പ്രയോജനം ഒന്നും ഉണ്ടായില്ല. അവരെ തങ്ങളുടെ ബുദ്ധിമുട്ട് ബോധ്യപ്പെടുത്താനാണ് വീഡിയോ പിടിച്ചതെന്ന് യുവാവ് പറഞ്ഞു.