പ്രേമലത ഇനി മുതല്‍ മലേഷ്യക്കാരിയല്ല, ഇന്ത്യക്കാരിയാണ്; കാലങ്ങളായുള്ള കാത്തിരിപ്പിന് ഒടുവില്‍ വിരാമം

Loading...

പാലക്കാട്: സിരയിലോടിയത് ഇന്ത്യന്‍ രക്തമായിരുന്നെങ്കിലും പ്രേമലത ഇന്ത്യക്കാരിയായിരുന്നില്ല. മലേഷ്യയില്‍ ജനിച്ചു വളര്‍ന്ന ഇവര്‍ കാലങ്ങളായുള്ള കാത്തിരിപ്പിന് ശേഷം ഒടുവില്‍ ഇന്ത്യക്കാരിയായി.

1962ല്‍ മലേഷ്യയിലാണ് പ്രേമലത ജനിച്ചത്. 1970ല്‍ വിദ്യാഭാസത്തിനായാണ് പ്രേമലത രക്ഷിതാക്കളുടെ നാടായ പാലക്കാടെത്തുന്നത്. തുടര്‍ന്ന് വിദ്യാഭാസത്തിനു ശേഷം പാലക്കാട് സ്വദേശിയായ രാജ്കുമാറിനെ വിവാഹം കഴിച്ചു. 1991 മുതല്‍ ഇന്ത്യന്‍ പൗരത്വത്തിനായി ശ്രമിച്ചിരുന്നെങ്കിലും ബന്ധപ്പെട്ട രേഖകള്‍ ഇല്ലാത്തതിനാല്‍ മലേഷ്യക്കാരിയായി തുടരുകയായിരുന്നു.

Loading...

രണ്ടു വര്‍ഷം മുമ്പ് മലേഷ്യന്‍ പൗരത്വം ഉപേഷിച്ച പ്രേമലത ഇന്ത്യന്‍ പൗരത്വം ലഭിക്കാന്‍ ശ്രമം തുടരുകയായിരുന്നു. ഒടുവില്‍ കാലങ്ങളായുള്ള കാത്തിരിപ്പിന്റെ ഫലമായി ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിയോടെ പ്രേമലതക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുകയായിരുന്നു. ജില്ലാ കളക്ടര്‍ ഡോ. പി. സുരേഷ് ബാബുവും ജില്ലാ പോലീസ് മേധാവി പ്രതീഷ്‌കുമാറും ചേര്‍ന്ന് പ്രേമലതയുടെ പൗരത്വം അംഗീകരിക്കുന്നതിനുള്ള രേഖകള്‍ കൈമാറി.