ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുത്ത് ശസ്ത്രക്രിയ ചെയ്തു, തിരികെ ഗര്‍ഭപാത്രത്തില്‍ തന്നെ നിക്ഷേപിച്ചു, പ്രസവം ഏപ്രിലില്‍

വൈദ്യശാസ്ത്രം ഓരോ ദിവസം കഴിയുന്തോറും അതിശയപ്പിക്കുന്ന വിധമാണ് വളരുന്നത്. ഇത്തരത്തില്‍ വൈദ്യശാസ്ത്രത്തിന്റെ വളര്‍ച്ച തനിക്ക് അനുവദിച്ച സന്തോഷത്തിലാണ് യുകെ സ്വദേശിനിയായ ബെഥൈന്‍ സെംസണ്‍ എന്ന യുവതി.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ബെഥൈന്‍ ഗര്‍ഭിണിയാകുന്നത്. എന്നാല്‍ സന്തോഷത്തിനിടയില്‍ ദുഖകരമായ ഒരു വാര്‍ത്തയും ഉണ്ടായിരുന്നു. സ്‌പൈന ബഫീഡിയ എന്ന അവസ്ഥയാണ് കുഞ്ഞിന്. തന്മൂലം കുഞ്ഞിന്റെ നട്ടെല്ലിന് വളര്‍ച്ചയില്ല. 20-ാം ആഴ്ചയിലെ സ്‌കാനിംഗിലാണ് ഇക്കാര്യം വ്യക്തമായത്. ഇത്തരത്തില്‍ ജനിച്ചുവീഴുന്ന കുഞ്ഞുങ്ങള്‍ക്ക് നാടക്കാനാകില്ല.

ഇതോടെ ബെഥൈന് മുന്നില്‍ ഡോക്ടര്‍മാര്‍ മൂന്ന് ഓപ്ഷനുകള്‍ വെച്ചു. കുഞ്ഞിനെ കളയുക, രണ്ട് ഇതേ അവസ്ഥയില്‍ തന്നെ കുഞ്ഞിനെ പ്രസവിക്കുക, മൂന്ന് ഭ്രൂണാവസ്ഥയില്‍ തന്നെ ശസ്ത്രക്രിയ നടത്തുക. മൂന്നാത്തേതായിരുന്നു ബെഥൈനും ഭര്‍ത്താവും തിരഞ്ഞെടുത്തത്.

ഇവരുടെ സമ്മതപ്രകാരം ഡിസംബറില്‍ ബെഥൈന്റെ ഗര്‍ഭപാത്രം കീറി കുഞ്ഞിനെ പുറത്തെടുത്ത് ശസ്ത്രക്രിയയിലൂടെ നട്ടല്ലിന്റെ വൈകല്യം പരിഹരിച്ച ശേഷം തിരെ ഗര്‍ഭപാത്രത്തില്‍ തന്നെ കുഞ്ഞിനെ നിക്ഷേപിച്ചു. വൈദ്യശാസ്ത്രത്തിലെ തന്നെ അത്ഭുതാവഹമായ നേട്ടങ്ങളിലൊന്നാണിത്. ആദ്യമായിട്ടാണ് ഇത്തരമൊരു ശസ്ത്രക്രിയ നടക്കുന്നത്.

ശസ്ത്രക്രിയയ്ക്ക് ശേഷം ഗര്‍ഭസ്ഥ ശിശുവിന് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മാത്രമല്ല, പൂര്‍വാധികം ഭംഗിയായി കുഞ്ഞ് ചവിട്ടാറുണ്ടെന്നും ബെഥൈന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഏപ്രിലിലാണ് ബെഥൈന്റെ പ്രസവം.