രാഷ്‌ട്രപതി ഇന്ന് തിരുവനന്തപുരത്ത് ; വിവിധ പരിപാടികളിൽ പങ്കെടുക്കും, തലസ്ഥാനത്ത് ഇന്ന് ​ഗതാ​ഗത നിയന്ത്രണം

തിരുവനന്തപുരം: രാഷ്‌ട്രപതി ദ്രൗപദി മുർമു ഇന്ന് തിരുവനന്തപുരത്ത്. ഇന്നലെ തിരുവനന്തപുരത്ത് തങ്ങിയ രാഷ്‌ട്രപതി രാവിലെ 9.30-ന് കൊല്ലം വള്ളിക്കാവിലെ മാതാ അമൃതാനന്ദമയി മഠം സന്ദർശിക്കും. തിരുവനന്തപുരം കവടിയാർ ഉദയ് പാലസ് കൺവൻഷൻ സെന്ററിൽ നടക്കുന്ന കുടുംബശ്രീയുടെ പരിപാടിയിൽ രാവിലെ 11.35ഓടെ പങ്കെടുക്കും.

സ്ത്രീ ശാക്തീകരണ രംഗത്ത് കുടുംബശ്രീയുടെ 25 വർഷത്തെ ചരിത്രമെഴുതുന്ന ‘രചന’യുടെ ഉദ്ഘാടനം രാഷ്‌ട്രപതി ദ്രൗപദി മുർമു നിർവഹിക്കും. ‘രചന’യുടെ ലോഗോയും രാഷ്‌ട്രപതി പ്രകാശനം ചെയ്യും. ഇവിടെവെച്ച് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ടെക്നിക്കൽ എൻജിനീയറിങ് ആൻഡ് ഡിപ്ലോമ ബുക്കുകളുടെ പ്രകാശനവുംനടക്കും.

Loading...

ഇന്ന് പട്ടികജാതി വകുപ്പിന്റെയും, ഐടി വകുപ്പിന്റെയും മൂന്ന് പരിപാടികളിൽ പങ്കെടുത്ത ശേഷം രാഷ്‌ട്രപതി തിരുവനന്തപുരത്ത് തന്നെ തങ്ങും. വെെകീട്ട് ​ഗവർണർ ഒരുക്കുന്ന അത്താഴ സൽക്കാരത്തിൽ പങ്കെടുക്കും. ശേഷം നാളെ രാവിലെ കന്യാകുമാരിലെത്തി വിവേകാനന്ദ സ്മാരകം രാഷ്‌ട്രപതി സന്ദർശിക്കും. തിരികെയെത്തിയ ശേഷം ഉച്ചയ്‌ക്കു ലക്ഷദ്വീപിലേയ്‌ക്കു പോകും. ലക്ഷദ്വീപ് സന്ദർശനത്തിനു ശേഷം 21ന് ഉച്ചയ്‌ക്കു രാഷ്‌ട്രപതി കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങും.