രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 18 ന്; തെരഞ്ഞെടുപ്പ് വിജ്ഞാപനം ജൂൺ 15 ന്

ദില്ലി: രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ അടുത്ത പിൻ​ഗാമി ആരായിരിക്കും എന്നതാണ് ഇനി ഇന്ത്യൻ രാഷ്ട്രീയത്തിന് മുന്നിലെ ചർച്ച. ജൂലൈ 18 നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുക. ജൂൺ 15 ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. ജൂലൈ 21 ന് ആയിരിക്കും വോട്ടെണ്ണൽ. ജൂലൈ 24 നാണ് നിലവിലെ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ ഔദ്യോ​ഗിക കാലാവധി അവസാനിക്കുക. ഇതിനു മുൻപ് പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്.

കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പട്ടികവർഗ വിഭാഗത്തിൽനിന്നുള്ള വനിതാ നേതാക്കളായ അനുസൂയ ഉയ്കെ, ദ്രൗപതി മുർമു, കർണാടക ഗവർണർ തവാർചന്ദ് ഗഹലോത്ത് തുടങ്ങിയവരുടെ പേരുകൾ ബിജെപിയുടെ പരിഗണനയിലുണ്ടെന്നാണ് സൂചന.

Loading...