നിര്‍ഭയ കേസ്;ജഡ്ജിമാരും രാഷ്ട്രപതിയും ദൈവങ്ങളല്ല;വിമര്‍ശനവുമായി പ്രതികളുടെ അഭിഭാഷകന്‍

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പ്രതികള്‍ നല്‍കുന്ന ഹര്‍ജികളൊന്നും അവര്‍ക്ക് രക്ഷപ്പെടാനുള്ള പഴുതാകുന്നില്ല. എല്ലാം ഹര്‍ജികളും സുപ്രീംകോടതി തള്ളുകയാണ്. വധശിക്ഷ നീട്ടാനുള്ള പ്രതികളുടെ നീക്കത്തിനാണ് ഇത് വലിയ തിരിച്ചടിയായിരിക്കുന്നത്. നിര്‍ഭയ കേസിലെ പ്രതികളിലൊരാളായ അക്ഷയ് താക്കൂര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി ഇന്ന് സുപ്രീംകോടതി തള്ളിയിരുന്നു. സുപ്രീംകോടതിയിലെ അഞ്ചംഗ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഇതിന് പിന്നാലെയാണ് സുപ്രീംകോടതി ജഡ്ജിമാര്‍ക്കും രാഷ്ട്രപതിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി എപി സിങ് രംഗത്തെത്തിയിരിക്കുന്നത്.

സുപ്രീകോടതിയിലെ അഞ്ച് സീനിയര്‍ ജഡ്ജിമാരോ അല്ലെങ്കില്‍ ഇന്ത്യയുടെ രാഷ്ട്രപതിയോ ദൈവങ്ങളല്ല. അവര്‍ക്ക് തെറ്റുകള്‍ പറ്റില്ലെന്നില്ലെന്നും എപി സിങ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച അക്ഷയ് താക്കൂറിന്റെ തിരുത്തല്‍ ഹര്‍ജി തള്ളിയതിന് പിന്നാലെ കോടതിയില്‍നിന്ന് പുറത്തിറങ്ങിയ ശേഷമാണ് എപി സിങിന്റെ വിമര്‍ശനം. പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനോട് അടുക്കുകയാണ് നമ്മള്‍. പ്രതികള്‍ക്ക് ഒരു തരത്തിലുള്ള ഇളവുകളും ഇനി ലഭിക്കില്ലെന്നും നിര്‍ഭയയുടെ അഭിഭാഷകമായ സീമ കുശ് വാഹ പറഞ്ഞു. ദയാ ഹര്‍ജി മാത്രമാണ് ഇനി പ്രതികള്‍ക്ക് മുന്നിലുള്ള ഏക നിയമമാര്‍ഗം. എന്നാല്‍ അതനുവദിക്കില്ലെന്നാണ്‌ കരുതുന്നത്. മുന്‍നിശ്ചയിച്ച പ്രകാരം പ്രതികളെ ഫെബ്രുവരി ഒന്നിന് തന്നെ തൂക്കിലേറ്റുമെന്നാണ് പ്രതീക്ഷയെന്നും സീമ കുശ്‌വാഹ വ്യക്തമാക്കി.

Loading...

അതേസമയം വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കുന്നതില്‍ സ്റ്റേ വേണമെന്ന് ആവശ്യപ്പെട്ട് അക്ഷയ് സിങ് താക്കൂര്‍ ഡല്‍ഹി പട്യാല ഹൗസ് കോടതിയിലും വ്യാഴാഴ്ച ഹര്‍ജി നല്‍കിയിട്ടുണ്ട്. ഫെബ്രുവരി ഒന്നിന് ശിക്ഷ നടപ്പാക്കരുതെന്നും പ്രതികള്‍ക്ക് ഇനിയും നിയമപരമായ അവകാശങ്ങളുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ്‌ ഹര്‍ജി. ഈ ഹര്‍ജിയില്‍ കോടതി വെള്ളിയാഴ്ച വാദം കേള്‍ക്കും.നിർഭയ കേസ് പ്രതി അക്ഷയ് കുമാർ നൽകിയ തിരുത്തൽ ഹർജി സുപ്രിംകോടതി തള്ളി. ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ അഞ്ചാംഗ ബഞ്ച് ചേംബറിൽ ഹർജി പരിഗണിച്ച ശേഷമാണ് തള്ളിയത്. അതേ സമയം പ്രതികളായ അക്ഷയ്, പവൻ എന്നിവർ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹർജി നാളെ ദില്ലി പട്യാല ഹൗസ് കോടതി പരിഗണിക്കും. നാളെ രാവിലെ 10 മണിക്ക് മുൻപ് റിപ്പോർട്ട് നൽകാൻ തിഹാർ ജയിൽ അധികൃതരോട് കോടതി നിർദേശിച്ചു.

ഫെബ്രുവരി ഒന്നിനാണ് പ്രതികൾക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. അതിനിയിൽ ഇന്നലെ പ്രാതിയായ വിനയ് ശർമ്മ രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിച്ചിട്ടുണ്ട്.നേരത്തെ കേസിലെ പ്രതികളിലൊരാളായ മുകേഷ് സിങും ദയാഹര്‍ജി നല്‍കിയിരുന്നു. രാഷ്ട്രപതി അത് തള്ളിയിരുന്നെങ്കിലും ഇതിനെതിരേയും സുപ്രീംകോടതിയെ സമീപിച്ചു. എന്നാല്‍ ഈ ഹര്‍ജി സുപ്രീംകോടതി ബുധനാഴ്ച തള്ളിയിരുന്നു. രാഷ്ട്രപതിയുടെ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയായിരുന്നു സുപ്രീം കോടതി ഹര്‍ജി തള്ളിയത്. ഫെബ്രുവരി ഒന്നിനാണ് നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റാന്‍ നിശ്ചയിച്ചിരിക്കുന്നത്.