രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അര്‍ഹരായത് 1380 ഉദ്യോഗസ്ഥര്‍

ഈ വര്‍ഷത്തെ രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ പ്രഖ്യാപിച്ചു. 1380 ഉദ്യോഗസ്ഥരാണ് മെഡലിന് അര്‍ഹരായത്. എഡിജിപി ലോഗേഷ് ഗുപ്തയ്ക്കും ഐ ജി സ്പര്‍ജന്‍ കുമാറിനും വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ലഭിക്കും. പത്ത് പോലീസ് ഓഫീസര്‍മാരാണ് കേരളത്തില്‍ നിന്നും മെഡലിന് അര്‍ഹരായത്.

ബി എസ് എഫ് ന്റെ ഭാഗത്ത് നിന്നുള്ള കേരളത്തിലെ ഉദ്യോഗസ്ഥനായ എസ് പി മഹാദേവനും, സിഐഎസ്എഫ് ലെ ഉദ്യോഗസ്ഥനായ കൃഷ്ണകുമാറിനും പൊലീസ് മെഡലുണ്ട്. കമാന്റന്റ് സുധീര്‍ കുമാറിനും രാഷ്ട്രപതിയുടെ മെഡല്‍ ലഭിക്കും.

Loading...

എസ്പിമാരായ ബി കൃഷ്ണകുമാര്‍, ടോമി സെബാസ്റ്റിന്‍, അശോകന്‍ അപ്പുകുട്ടന്‍, അരുണ്‍ കുമാര്‍ സുകുമാരന്‍, സജികുമാര്‍ ബി, ദിനേശന്‍, സിന്ധു വാസു, സന്തോഷ് കുമാര്‍, സതീഷ് ചന്ദ്രന്‍ നായര്‍ തുടങ്ങിയ പോലീസുകാര്‍ക്കും വ്യത്യസ്ത സ്റ്റേഷനുകളില്‍ സേവനം നല്‍കി വരുന്ന ഉദ്യോഗസ്ഥര്‍ക്കുമാണ് പൊലീസ് മെഡല്‍ മെഡലുകള്‍ നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിന ചടങ്ങില്‍ രാഷ്ട്രപതി നല്‍കും.