പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; അപകടം ​ഗർഭിണിയായ ഭാര്യയെ സഹായിക്കുന്നതിനിടെ

ഇടുക്കി: കട്ടപ്പനയിൽ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. പൂവേഴ്സ് മൗണ്ട് സ്വദേശി ഊര്യകുന്നത്ത് ഷിബുവിനാണ് ദാരുണാന്ത്യം സംഭവിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം സംഭവിച്ചത്. ഭക്ഷണം പാകം ചെയ്യുന്നതിനിടെ കുക്കർ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിച്ച കുക്കറിന്റെ അടപ്പ് ഷിബുവിന്റെ തലയിൽ വന്ന് പതിച്ചു.

ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്ന ഷിബുവിന്റെ ഭാര്യയും പിതാവും പ്രദേശവാസികളുടെ സഹായത്തോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തലക്ക് പരിക്കേറ്റ് രക്തം കട്ട പിടിച്ച സാഹചര്യത്തിൽ ഷിബുവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും നാല് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഷിബുവിന് ഭാര്യയും രണ്ട് കുട്ടികളുമാണ് ഉള്ളത്.

Loading...