നടക്കാനിറങ്ങുന്ന് സ്ത്രീകളെ ശല്യപ്പെടുത്തി വെള്ള മാക്‌സി ധരിച്ച യക്ഷി

കണ്ണൂര്‍: പുലര്‍ച്ചെ നടക്കാന്‍ ഇറങ്ങുന്ന സ്ത്രീകളെ ഭയപ്പെടുത്താന്‍ യുവാവിന്റെ പ്രേത നാടകം. പ്രേത വേഷം കെട്ടി സ്ത്രീകളെ ഭയപ്പെടുത്തുക ആണ് ചെയ്യുന്നത്. ഇന്നലെ പുലര്‍ച്ചെ 5.30 ഓടെ പയ്യാന്പലം ഗേള്‍സ് ഹൈസ്‌കൂളിനും മിലിട്ടറി ഹോസ്പിറ്റലിനും ഇടയില്‍ ആയിരുന്നു സംഭവം ഉണ്ടായാത്. രണ്ട് യുവതികളെയാണ് യുവാവ് പേടിപ്പിച്ചത്. സ്വകാര്യ എഫ് എമ്മില്‍ ആര്‍ ജെ ആയി ജോലിചെയ്യുന്ന യുവതിയും അയല്‍വാസിയായ യുവതിയും പുലര്‍ച്ചെ നടക്കാന്‍ ഇറങ്ങിയപ്പോള്‍ ആണ് പ്രേതവേഷം കെട്ടിയ യുവാവ് ഇവര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.

യുവതികള്‍ റോഡിലൂടെ നടന്നു പോകുന്നതിന് ഇടയില്‍ സമീപത്തെ പഴയ വീടിന്റെ മതില്‍ ചാടിക്കടന്ന എത്തിയ പ്രേതത്തിന്റെ വേഷം കെട്ടിയ ആള്‍ റോഡില്‍ നില്‍ക്കുക ആയിരുന്നു. വെള്ള മാക്‌സി ധരിച്ചാണ് ഇയാള്‍ എത്തിയത്. തുടര്‍ന്ന് യുവതികള്‍ വരുന്ന വഴിയിലെ റോഡില്‍ നില ഉറപ്പിക്കുക ആയിരുന്നു. ഉള്ള ധൈര്യം സംഭരിച്ച് യുവതികള്‍ ഞരമ്പ് രോഗിയാണെന്ന് ധരിച്ച് നടന്നുനീങ്ങിയെങ്കിലും ഇവര്‍ ഇയാളുടെ അടുത്തെത്താറായപ്പോള്‍ വായ പിളര്‍ന്നു കാണിക്കുകയായിരുന്നു.

Loading...

അപ്പോള്‍ രക്തം കുടിച്ച രക്ഷസിനെ പോലെ പല്ലില്‍നിന്ന് രക്തം ഉറ്റുന്ന രീതിയില്‍ വായില്‍ വലിയ പ്രകാശം പുറത്തേക്കു വരുന്ന രീതിയിലായിരുന്നു രൂപം. ഇതു കണ്ടത്തോടെ ഇരുവരും പ്രാണരക്ഷാര്‍ഥം ഓടുകയും അടുത്ത കണ്ട പട്ടാളക്കാരനോട് കാര്യം പറയുകയുമായിരുന്നു.

ഇതിനുശേഷം ഇവര്‍ മൂന്നു പേരെ വന്നു നോക്കിയെങ്കിലും ഈ വെള്ള മാക്‌സിക്കാരി എസ് എന്‍ പാര്‍ക്ക് ഭാഗത്തേക്ക് രക്ഷപ്പെട്ടു. ഇവര്‍ വിവം അറിയിച്ചതിനെ തുടര്‍ന്ന് വനിതാ സെല്ലില്‍ നിന്നുള്ള പോലീസും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. വെളുത്ത് അജാനുബാഹുവായ ഒരാളാണ് വേഷം കെട്ടിയെത്തിയതെന്ന് ഇരുവരും പോലീസിനോട് പറഞ്ഞു.