നാലര വയസ്സുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ചു; വൈദികൻ അറസ്റ്റിൽ

വരാപ്പുഴയിൽ വൈദികൻ അറസ്റ്റിലായി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വരാപ്പു‍ഴ സ്വദേശിയായ സിബി വർഗീസ് ആണ് പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ വൈദികനെ എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വൈദികനായ വരാപ്പു‍ഴ തുണ്ടത്തുംകടവ് തൈപ്പറമ്പിൽ സിബി വർഗ്ഗീസ് ആണ് പോക്സോ കേസിൽ അറസ്റ്റിലായത്.

32 കാരനായ വൈദികൻ നാലരവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഒളിവിൽ പോകുകയായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ ക‍ഴിഞ്ഞ പ്രതിയെ എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. മരട് സെൻറ് മേരീസ് മഗ്ദലീൻ പളളി സഹ വികാരിയായിരുന്നു ഇയാൾ. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി രാജീവിൻറെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടിയത്. പോക്സോ പ്രകാരം കേസെടുത്ത പ്രതിയെ റിമാൻഡ് ചെയ്തു.

Loading...