വേദപാഠം പഠിച്ചില്ലെന്നു പറഞ്ഞു 10 വയസ്സുകാരനെ പള്ളി വികാരി ക്രൂരമായി ഉപദ്രവിച്ചു; ചോദിക്കാന്‍ ചെന്ന മുത്തച്ഛനെയും കഴുത്തിനു കുത്തിപിടിച്ചു മര്‍ദ്ദിച്ചു

കണ്ണൂര്‍: വേദപാഠം പഠിച്ചില്ലെന്നു പറഞ്ഞ് പള്ളിവികാരി പത്തുവയസ്സുകാരനെ ക്രൂരമായി മര്‍ദ്ധിച്ചുവെന്ന് പരാതി . കോളയാട് പുന്നപ്പാലം അല്‍ഫോന്‍സാ ചര്‍ച്ചിലാണ് സംഭവം. സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ ചെന്ന കുട്ടിയുടെ മുത്തച്ഛനെയും വികാരി കഴുത്തിനു പിടിച്ചു ഉപദ്രവിച്ചതായി പരാതിയുണ്ട്‌. വെള്ളിയാഴ്ചയാണ് പരാതിക്കാധാരമായ സംഭവം അരങ്ങേറിയത്. കോളയാട് കൊച്ചുപുരയക്കല്‍ ജോസഫാണ് പരാതിക്കാരന്‍.

അല്‍ഫോന്‍സാ ചര്‍ച്ചിലെ മുന്‍വികാരി മാറി പുതിയതായി വന്ന വികാരി ജോസഫ് ആണ് വൃദ്ധനെയും കുട്ടിയെയും മര്‍ദ്ധിച്ചത്. കുറെ ദിവസങ്ങളായി കുട്ടി വികാരി മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതിനെക്കുറിച്ചു വീട്ടില്‍ പറഞ്ഞെങ്കിലും കഴിഞ്ഞദിവസമാണ് കുട്ടിക്കു നേരെ ക്രൂരമായി മര്‍ദ്ധിച്ചതെന്നു കുട്ടിയുടെ മുത്തച്ഛന്‍ പറഞ്ഞു. കുട്ടിയെയും മുത്തച്ഛനെയും മര്‍ദ്ധിച്ചുവെന്ന് കാട്ടി കണ്ണവം പോലീസില്‍ പരാതി നല്‍കാനെത്തിയപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ എഎസ്‌ഐ പരാതി സ്വീകരിക്കുന്നതിനു പകരം കുട്ടിയോടും മുത്തച്ഛനോടും മോശമായി സംസാരിച്ചുവെന്നും പറയുന്നു .കുട്ടിയും, വൃദ്ധനും കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സതേടി.

Top