ആലപ്പുഴയിൽ പള്ളി വികാരി ജീവനൊടുക്കി; തൂങ്ങി മരിച്ചത് പള്ളിയുടെ ഓഡിറ്റോറിയത്തിൽ

ആലപ്പുഴ: ആലപ്പുഴയിൽ പള്ളി വികാരിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആലപ്പുഴ കാളാത്ത് സെന്റ് പോൾസ് പള്ളി വികാരിയായ സണ്ണി അറയ്ക്കലി (65)നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകുന്നേരത്തോടെയാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
4.30 ഓടെ വികാരിയച്ചനെ പള്ളിയുടെ ഓഡിറ്റോറിയത്തിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാരാരിക്കുളം ചെത്തി സ്വദേശിയാണ് ഫാ. സണ്ണി അറയ്ക്കൽ. ആരാധനാലയവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ് വിവരം പൊലീസിനെ അറിയിച്ചത്. പള്ളിയിൽ അഞ്ച് വർഷമായി പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം. ഇതിനിടെ ഇദ്ദേഹത്തിന് സ്ഥലം മാറ്റം ലഭിച്ചിരുന്നു. എന്നാൽ, ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. വൈകിട്ട് പള്ളി കൈക്കാരുടെ യോഗത്തിനെത്തിയവർ വികാരിയെ കാണാതെ തിരഞ്ഞു ചെന്നപ്പോഴാണ് മൃതദേഹം കണ്ടത്.