ഷാര്‍ജയില്‍ കൊവിഡ് ബാധിച്ച് വൈദികന്‍ മരിച്ചു;വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി മരിച്ചത് 8 മലയാളികള്‍

ദുബായ്: കൊവിഡ് ബാധിച്ച് ഷാര്‍ജയില്‍ വൈദികന്‍ മരിച്ചു. വൈദികനും അറബിക് സമൂഹത്തിന്റെ മതകാര്യ ഡയറക്ടറുമായ ഫാ.യൂസഫ് സാമി യൂസഫാണ് മരിച്ചത്. 62 വയസ്സായിരുന്നു. ഒരു മാസത്തോളമായി ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഷാര്‍ജ സെന്റ് മൈക്കിള്‍സ് പള്ളിയിലെ വൈദികനായിരുന്നു ഇദ്ദേഹം.

അതേസമയം വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി എട്ട് മലയാളികളാണ് മരിച്ചത്. യുഎഇയില്‍ മൂന്ന് പേരും കുവൈറ്റില്‍ രണ്ട് പേരും സൗദിയില്‍ ഒരാളുമാണ് ഞായറാഴ്ച മരിച്ചത്. ഇതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ച മലയാളികളുടെ എണ്ണം 86 ആയി. അജ്മാനില്‍ കൊവിഡ് ബാധിച്ച് കെ.സി ചനോഷ് ആണ് കഴിഞ്ഞ ദിവസം മരിച്ചത് 36 വയസ്സായിരുന്നു.

Loading...

അജ്മാനിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് ഇദ്ദേഹം മരിച്ചത്. അതേസമയം കാഞ്ഞങ്ങാട് മടിക്കൈ സ്വദേശിയായ ചുണ്ടയില്‍ കുഞ്ഞാമദ്, കാസര്‍കോട് തലപ്പാടി സ്വദേശി അബ്ബാസ്,
പാലക്കാട് കൊല്ലങ്കോട് സ്വദേശി വിജയഗോപാല്‍ എന്നിവര്‍ കുവൈറ്റിലും കൊവിഡ് ബാധിച്ച് മരിച്ചു. അതേസമയം ഇന്ന് കോഴിക്കോട് സ്വദേശിയായ ടി.സി അഷ്‌റഫും കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി.