വൈദീകനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി, അറ്റാക്കെന്ന് സഭ, കഴുത്തില്‍ കുരുക്കിട്ട പാടുകള്‍

വൈദികനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഫാ റോയി ജോയ് മണക്കരയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് സഭയും സഭാ അധികാരികളും വ്യക്തമാക്കി. എന്നാല്‍ മരണം അസ്വഭാവികമായിരുന്നു എന്ന് പോലീസ് സ്ഥിരീകരിച്ചു. വൈദീകന്റെ മരണത്തെ സംബന്ധിച്ച് ദുരൂഹത വിശ്വാസികളിലും നിലനില്‍ക്കുന്നുണ്ട്.

ഫാ റോയി ജോയ് മണക്കര പത്തനംതിട്ടയില്‍ കൂടല്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി അംഗമാണ്. അടൂര്‍ കടമ്പനാട് ഭ്ദ്രാസനത്തിലെ അസിസ്റ്റന്റ് വികാരിയായിരുന്നു. സ്വഭാവ ദൂഷ്യം മൂലം ഇപ്പോള്‍ സസ്പന്‍ഷനിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ എങ്ങനെ മരിച്ചു എന്ന വിവരങ്ങള്‍ സഭാ അധികൃതര്‍ മറച്ചുവയ്ക്കുകയാണ്. വൈദീകന്റെ കഴുത്തില്‍ കയറിട്ട് കുരുക്കിയ പാടുകള്‍ ഉണ്ട്. തൂങ്ങി മരിച്ച ആള്‍ക്ക് ഉണ്ടാകുന്ന വിധമോ കെട്ടി തൂക്കിയാലുള്ള വിധമോ പോലെ കഴുത്തില്‍ ഉള്ള പാടുകള്‍ മരണത്തില്‍ ദ്രൂഹത ഉണ്ടാക്കുന്നുണ്ട്. മാത്രമല്ല പോലീസ് ഇത് അസ്വഭാവിക മരണം എന്നും ആത്മഹത്യ എന്ന് സംശയിക്കുന്നതായും പറയുന്നു. എന്നാല്‍ സഭാ അധികൃതര്‍ പറയുന്നത് വൈദീകന്‍ ഹൃദയാഘാതം മൂലം മരിച്ചു എന്നാണ്.

Loading...

വിവാഹം അനുവദിക്കപ്പെട്ട ഓര്‍ത്തഡോക്‌സ് സഭയിലെ വൈദീകനായ ഫാ റോയി ജോയ് മണക്കരക്ക് ഭാര്യയും 3 പെണ്‍കുട്ടികളും ഉണ്ട്. എന്നാല്‍ വൈദീകനും ഭാര്യയുമായി പിണക്കത്തിലായിരുന്നു. മാത്രമല്ല ഇരുവരും തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയും ഭാര്യക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു. വൈദീകനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് ചില വിവാദങ്ങള്‍ നാട്ടുകാരിലും ചര്‍ച്ചയായിരുന്നു. പല പള്ളികളില്‍ സേവനം അനുഷ്ടിച്ചിരുന്ന വൈദീകനെതിരെ പലയിടത്തു നിന്നും പരാതികളും ഉയരുന്നുണ്ട്. ഇങ്ങനെ ഇരിക്കെയാണ് ചില കുടുംബ വിഷയങ്ങളും ഉണ്ടായത്. എന്നാല്‍ വൈദീകന്റെ മരണത്തില്‍ അതീവ ദുരൂഹത ഉണ്ടായിട്ടും സഭയും സഭാ അധികാരികളും ഇടപെട്ട് അത് ഹൃദയാഘാതമാക്കി തീര്‍ത്തത് എന്തുകൊണ്ട് എന്ന് വ്യക്തമല്ല. വിശ്വാസികള്‍ക്ക് ഇടയിലും മരണകാരണം ഇതാണെന്ന് സഭ എന്ന് പ്രചരിപ്പിച്ചിരുന്നു.

ഇതിനിടെ മൃതദേഹം മൗണ്ട് മെഡിക്കല്‍ കോളേജില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് എന്നു പറഞ്ഞ് വൈദീകന്റെ മൃതദേഹം എത്തിച്ച് മോര്‍ച്ചറിയില്‍ വയ്ക്കുകയായിരുന്നു. എന്നാല്‍ ഇതിനിടെ അതീവ രഹസ്യമായി വൈദീകനെ കൊലപ്പെടുത്തുകയോ അല്ലെങ്കില്‍ ആത്മഹത്യ ചെയ്യുകയോ ആണ് എന്നു ചൂണ്ടിക്കാട്ടി രഹസ്യ വിവരം എത്തുകയായിരുന്നു. പോലീസ് ഉടന്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി. മൃതദേഹ പരിശോധനയില്‍ മരണത്തില്‍ ദുരൂഹത ബോധ്യപ്പെട്ടതോടെ മെത്രാന്മാരും മറ്റ് വൈദീകരും വെട്ടിലായി

മരണം ഹൃദയാഘാദം മൂലമെന്ന് ഈ സമയവും സഭാ അധികാരികള്‍ പോലീസിനോട് തര്‍ക്കിച്ചു. പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനെയും എതിര്‍ക്കാന്‍ ശ്രമിച്ചു. പോസ്റ്റ് മോര്‍ട്ടം ഒഴിവാക്കി മൃതദേഹം അടക്കാനായിരുന്നു പരിപാടി. എന്നാല്‍ അതെല്ലാം രഹസ്യങ്ങള്‍ ചോര്‍ന്നതിനാല്‍ പൊളിയുകയായിരുന്നു. പോലീസ് തുടര്‍ന്ന് മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി തിരുവന്തപുരം മെഡിക്കല്‍ കോളേജിലേക്ക് അയക്കുകയായിരുന്നു.

ഫാ റോയി ജോയ് മണക്കരയുടെ മരണത്തില്‍ ദുരൂഹത ഉണ്ട് എന്നും കഴുത്തില്‍ കയര്‍ കുരുങ്ങിക പാടുകള്‍ ഉണ്ട് എന്നും പോലീസ് കര്‍മ്മ ന്യൂസിനോട് പറഞ്ഞു. തൂങ്ങി മരിച്ചത് ആണെങ്കില്‍ ആരായിരിക്കും മൃതദേഹം താഴെ ഇറക്കിയത്. ആരായിരിക്കും വൈദീകന്‍ തൂങ്ങി നില്ക്കുന്നത് കണ്ടത്. എത്ര പേര്‍ ചേര്‍ന്ന് മൃതദേഹം താഴെ ഇറക്കി. ഇന്തിനായിരുന്നു മരണം ഹാര്‍ട്ടറ്റാക്ക് ആക്കിയത്. കഴുത്തില്‍ ആരേലും കയര്‍ കുരുക്കി കൊലപ്പെടുത്തിയതാണോ? ഏതായാലും മരണവുമായി പലര്‍ക്കും ബന്ധമുണ്ടെന്നാണ് പോലീസ് സംശയം. സത്യങ്ങള്‍ പുറത്ത് വരുമ്പോള്‍ വൈദീകന്റെ ദുരൂഹ മരണം ഹാര്‍ട്ടറ്റാക്കി മറ്റാന്‍ ശ്രമിച്ച സഭാ നേതൃത്വം ഒന്നാകെ വെട്ടിലാവുകയാണ്. സഭകളില്‍ സിസ്റ്റര്‍ അഭയ മുതല്‍ ഇത്തരത്തില്‍ ജീവന്‍ വെടിയുന്ന വൈദീകരും കന്യാസ്ത്രീമാരും ഏറുകയാണ്. കന്യാസ്ത്രീകള്‍ കിണറ്റിലും, കയറിലും മരിച്ചു കിടക്കുന്നു. ഇതില്‍ കൊലപാതകം ഏത് ആത്മഹത്യ ഏത് എന്നൊന്നും സത്യം പുറത്തുവരില്ല. സഭയുടെ അകത്തളങ്ങളിലേക്ക് ഒരു അന്വേഷണവും എത്താറില്ല. വൈദീകര്‍ തന്നെ അനവധി പേര്‍ അതീവ ദുരൂഹമായി കൊലപ്പെടുന്നു. ഒരു കേസു പോലും തെളിയാറില്ല.