കത്തോലിക്കാ വൈദികനെതിരെ കൂടുതൽ പെണ്‍കുട്ടികളുടെ മൊഴി

കുമ്പസാരത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന കേസില്‍ അമേരിക്കയില്‍ അറസ്റ്റിലായ കത്തോലിക്കാ വൈദികനെതിരായ വിചാരണ ആരംഭിച്ചു. അതേസമയം വാഷിംഗ്ടണ്‍ സേക്രട്ട് ഹാര്‍ട്ട് പള്ളിയിലെ അസിസ്റ്റ് പാസ്റ്റര്‍ ആയിരുന്ന റവ. ഉര്‍ബാനോ വാസ്‌ക്യുസിനെതിരെയാണ് കൂടുതൽ പേർ പരാതി നല്‍കി. വൈദികന്‍ കുമ്പസാരത്തിനിടെ തന്റെ കാല്‍മുട്ടുകളിലും തുടയിലും സ്പര്‍ശിച്ചുവെന്നും തുടര്‍ച്ചയായി തലോടിയെന്നുമാണ് ഒരു പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്.

2015ൽ പെണ്‍കുട്ടി തന്റെ 14ാം ജന്മദിനത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുൻപാണ് വൈദികന്റെ പക്കല്‍ കുമ്പസാരത്തിനെത്തിയത്. സാധാരണ നടത്താറുള്ള കുമ്പസാരക്കൂട് ഒഴിവാക്കി വൈദികന്‍ പെണ്‍കുട്ടിയെ തനിക്ക് അഭിമുഖമായി ഒരു കസേരയില്‍ ഇരുത്തിയാണ് കുമ്പസാരിപ്പിച്ചത്. കുമ്പസാരത്തിനിടെ അദ്ദേഹം കൈകള്‍ തന്റെ കാല്‍മുട്ടിന്മേലും തുടയുടെ അടിഭാഗത്തും വച്ചുവെന്നാണ് പെൺകുട്ടിയുടെ മൊഴി. കൈകള്‍ കൊണ്ട് തലോടിയെന്ന് പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കി. തനിക്ക് ഒന്നും ശബ്ദിക്കാന്‍ കഴിഞ്ഞില്ല.

Loading...

പ്രതിരോധിക്കാന്‍ പോലും തനിക്ക് കഴിഞ്ഞില്ല. ആദ്യം ഇക്കാര്യം ആരോടെങ്കിലും പറഞ്ഞ് ആ വൈദികനെ പ്രശ്‌നത്തിലാക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ല. സാഹചര്യം താന്‍ തെറ്റിദ്ധരിച്ചതാണോ എന്നായിരുന്നു ആദ്യ സംശയം. കാരണം അദ്ദേഹം ഒരു വൈദികനാണ്. ഒരു വൈദികനില്‍ നിന്ന് അത്തരമൊരു പെരുമാറ്റം താന്‍ പ്രതീക്ഷിച്ചിരുന്നില്ല- പെണ്‍കുട്ടി പറയുന്നു. നിലവില്‍ 18 വയസ്സുണ്ട് ഇവര്‍ക്ക്.വൈദികനില്‍ നിന്നും അസ്വഭാവികമായ പെരുമാറ്റമുണ്ടായതായി 20കാരിയാണ് പരാതി നല്‍കിയ മറ്റൊരാള്‍.

16 വയസ്സുള്ളപ്പോഴാണ് വൈദികനില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായത്. വൈദികന്‍ തന്റെ ചുണ്ടുകളില്‍ ചുംബിച്ചുവെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. 12 വയസ്സുകാരിയാണ് പരാതിയുമായി എത്തിയ മൂന്നാമത്തെയാള്‍. തനിക്ക് ഒമ്പതും പത്തും വയസ്സുള്ളപ്പോള്‍ പല മാസങ്ങളില്‍ വൈദികനില്‍ നിന്ന് ദുരനുഭവമുണ്ടായി. കുമ്പസാരിക്കാനെത്തിയ തന്റെ ചുണ്ടുകളില്‍ പല തവണ വൈദികന്‍ ചുംബിച്ചു. സ്വകാര്യ ഭാഗങ്ങളിലടക്കം തലോടിയെന്നും പെണ്‍കുട്ടി വിചാരണക്കോടതിയില്‍ പറഞ്ഞു.

ആ പെൺകുട്ടിയുടെ മൊഴി ഇങ്ങനെ, പള്ളിയിലെ യുവജന സംഘടനയുടെ ഫണ്ട്‌റൈസിംഗുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ശേഷം മുറിയില്‍ വിശ്രമിക്കുകയായിരുന്നു താനെന്ന് ആദ്യം മൊഴി നല്‍കിയ 14കാരി കോടതി മുറിയില്‍ പറഞ്ഞു. ഈ സമയം തന്റെ സെല്‍ഫോണില്‍ വീഡിയോ കാണുകയായിരുന്നു. സ്ട്രാപ്പുകളുള്ള ടോപ്പാണ് ധരിച്ചിരുന്നത്. തന്റെ അടുക്കലെത്തിയ വൈദികന്‍ തന്റെ ചുമലില്‍ കൈവച്ചു. പിന്നീട് തന്റെ ബ്രായുടെ ഉള്ളിലേക്ക് കൈകടത്തി. അദ്ദേഹത്തിന്റെ കൈ തട്ടിമാറ്റാന്‍ താന്‍ ശ്രമിച്ചു. കസേരയില്‍ നിന്ന് എഴുന്നേറ്റുമാറാനും ശ്രമിച്ചു.

ആദ്യം കഴിഞ്ഞില്ലെങ്കിലും രണ്ടാമത്തെ തവണ താന്‍ എഴുന്നേറ്റു മാറി.രണ്ടു മിനിറ്റോളമത് നീണ്ടു നിന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു. അദ്ദേഹം പോയിക്കഴിഞ്ഞപ്പോള്‍ താന്‍ ശുചിമുറിയില്‍ പോയി സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചു. ഒരു സുഹൃത്തിനെ വിളിച്ച്‌ വിവരങ്ങള്‍ പറഞ്ഞു. പിന്നീട് കുറച്ചുസമയം പൊട്ടിക്കരഞ്ഞുവെന്നും പെണ്‍കുട്ടി മൊഴി നല്‍കി.