വൈദീകരേ വിമർശിക്കുമ്പോൾ സെമിനാരികാരായ ഞങ്ങളുടെ സ്വപ്നങ്ങൾ തല്ലികെടുത്തരുതേ- സമൂഹത്തോർ അഭ്യർഥനയുമായി വൈദീക വിദ്യാർഥി

കത്തോലിക്ക പുരോഹിതനാകാൻ ആഗ്രഹിക്കുന്ന ഒരു സെമിനാരികാരന് പറയാനുള്ളത്……* സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വാർത്തയാണ് പൂരോഹിതരുടെ വീഴ്ചയും അതിനോട് അനുബന്ധിച്ചുള്ള വിമർശനങ്ങളും.. ഇവിടെ കുറിക്കുന്നത് പുരോഹിതരുടെ വീഴ്ചയേ ന്യായീകരിക്കാനോ വിമർശനങ്ങൾക്ക് മറുപടി നൽകാനല്ല. മറിച്ച് എന്നെപ്പോലുള്ള ഓരോ സെമിനാരികാരന്റെ ജീവിത സ്വപ്നമാണ് പങ്കുവയ്ക്കുന്നത്.

പത്താം ക്ലാസ് കഴിഞ്ഞ സെമിനാരിയിൽ പ്രവേശിച്ചാൽ 13 വർഷം പഠിക്കേണ്ടി വരുന്നു ഒരു പുരോഹിതനാകാൻ. ഈ ലോകത്ത് ഏതൊരു പ്രൊഫഷണലുകളെക്കാളും ദീർഘമേറിയ പഠനമാണ് ഒരു പുരോഹിതൻ ആവാൻ വേണ്ടത്. പരീക്ഷയുടെ കണക്കു നോക്കുകയാണെങ്കില്‍ ‍‍‍ ബി.ടെക് പരീക്ഷയെക്കാൾ നാലിരട്ടി വരും. അതിനേക്കാളുപരി അപ്പൻറെ കരുതലും, അമ്മയുടെ വാത്സല്യവും, കൂടപ്പിറപ്പിനെ കുറുമ്പും, സുഹൃത്തിൻറെ സ്നേഹവും, സ്വന്തം നാടിൻറെ സുഖവും നഷ്ടപ്പെടുത്തുന്നവരാണ് ഓരോ സെമിനാരികാരനും . ലോകത്തിൻറെ കാഴ്ചയിൽ നഷ്ടത്തിന് കണക്കുകൾ ആണ് ഓരോ സെമിനാരികാരന്റെ ജീവിതത്തിൽ തെളിഞ്ഞു കാണുമായിരിക്കും. പക്ഷേ നഷ്ടത്തിന് കണക്കല്ല മറിച്ച് ക്രിസ്തുവിൽഉള്ള നേട്ടമാണ് എല്ലാ സെമിനാരികാരനും ഉന്നം വെക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ എല്ലാ സെമിനാരികാരനും ഒരറ്റ ആഗ്രഹമേയുള്ളൂ, ‘വിശുദ്ധനായ പുരോഹിതൻ ആവുക’

Loading...

നാളെ എനിക്ക് അധികാരി ആവാം, സമ്പാദിക്കാം വ്യഭിചരികാം എന്ന് സ്വപ്നം കണ്ടു ഒരുവനും സെമിനാരിയിൽ വാഴുന്നില്ല എന്ന് ഉറപ്പു പറയാൻ സാധിക്കും. വിശുദ്ധൻ ആവാനുള്ള ഈ വിളിയിൽ അതിനായുള്ള എല്ലാ പരിശീലനവും ഈ 13 വർഷവും തിരുസഭ നൽകുന്നു. ഏഴ് എഴുപതു പ്രാവശ്യം ക്ഷമിക്കാൻ യേശു പഠിപ്പിച്ചു. പക്ഷേ ഒരു സെമിനാരികാരൻറെ ഗൗരവമുള്ള തെറ്റുകൾ ഒരു സെമിനാരി അധികാരികളും ക്ഷിമികാത്തിനു കാരണം വിശുദ്ധരായ പുരോഹിതരെ തിരുസഭയിക് നൽകണമെന്ന് ഒറ്റ പിടി വാശി കൊണ്ടു മാത്രമാണ്. അതുകൊണ്ടാണ് പട്ടത്തിന്റെ തലേന്നാൾ പോലും സെമിനാരികാരനെ പുറത്താക്കിയ ചരിത്രം ഉള്ളത്. ഇത്രകണ്ട് പരിശീലനം നൽകിയിട്ടും എന്തേ വഴി തെറ്റിപ്പോകുന്നു എന്ന ചോദ്യത്തിന് ഞങ്ങളെപ്പോലെഉള്ള സെമിനാരികാർക്ക് ഉത്തരം നൽകാൻ ഇല്ല. പക്ഷേ വഴിതെറ്റിപ്പോകുന്ന വൈദികരിൽ നിന്നല്ല ഞങ്ങൾ കണ്ടുപിടിക്കുന്നത് മറിച്ച് ദൈവ ജനങ്ങളെ ശുശ്രൂഷിക്കുന്ന അനേകം വിശുദ്ധരായ ജ്വലിക്കുന്ന വൈദികരെയാണ് നമ്മുടെ ഉന്‍മേഷം. വീഴുന്ന വൈദികരിൽ നിന്നും നാം ഒന്ന് പഠിക്കുന്നുണ്ട് നാളെ ഞാനും ഇതുപോലെ വീഴാതെ എന്നെ തന്നെ കാക്കാൻ ക്രിസ്തുവിൻറെ സഹായത്താൽ ഈ പരിശീലനകാലം ഉപയോഗികാൻ ഈ ജീവിതം ക്രമപ്പെടുത്തണം എന്നു പഠിപ്പിക്കുന്നു. ഒരു അപേക്ഷ…

പുരോഹിതൻ തെറ്റുകൾ വിമർശിക്കുമ്പോൾ സെമിനാരികാരായ ഞങ്ങളുടെ സ്വപ്നങ്ങൾ ദയവ് ചെയ്തു കെടുത്തരുത്.
ഞങ്ങളുടെ ഉറപ്പ്…..ഈ പരിശീലന കാലഘട്ടം ക്രിസ്തുവിൻറെ പ്രതിപുരുഷന്‍മാരായി മാറേണ്ടത്തിനു വിശുദ്ധരായി ജീവിച്ചു കൊള്ളാം എന്ന് ദൈവ ജനത്തിന് ശുശ്രൂഷകരായിമാറും ഈ സ്വപ്നത്തിനായി നിങ്ങൾ ഞങ്ങളെ പ്രോത്സാഹിപ്പിക്കുക…. അനുഗ്രഹിക്കുക…… എല്ലാറ്റിനുമുപരി പ്രാർത്ഥിക്കുക …….
എന്ന് ഒരുപാട് സ്നേഹത്തോടെ…..ബ്ര. ജെ. എം. ജെ