ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

കോവിഡ് മഹാമാരി രാജ്യത്ത് കുറഞ്ഞു കൊണ്ടിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. അൺലോക് പ്രക്രിയ തുടങ്ങുന്നതിനെക്കുറിച്ച് പരാമർശിച്ചേക്കുമെന്നാണ് റിപ്പോർട്ട്. കോവിഡ് വാക്സിനേഷൻ സംബന്ധിച്ചും അദ്ദേഹം പരാമർശിച്ചേക്കും.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 1 ലക്ഷം പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. 1,74,399 പേര്‍ രോഗമുക്തി നേടി. നിലവില്‍ 14,01,609 പേര്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. 2427 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 3,49,186 ആയി. 23,27,86,482 പേര്‍ രാജ്യത്തൊട്ടാകെ വാക്‌സിന്‍ സ്വീകരിച്ചുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Loading...