സാമൂഹികമാധ്യമങ്ങളുടെ പ്രൊഫൈല്‍ ചിത്രം ഓഗസ്റ്റ് രണ്ട് മുതല്‍ 15 വരെ എല്ലാവരും ത്രിവര്‍ണമാക്കാന്‍ അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി. 75-ാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഓഗസ്റ്റ് രണ്ട് മുതല്‍ പിതിഞ്ച് വരെ എല്ലാവരും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണ്ണമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തുന്ന ഹര്‍ ഖര്‍ തിരംഗ ക്യാംമ്പെയിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം.

ദേശീയ പതാക രൂപകല്‍പ്പന ചെയ്ത പിംഗളി വെങ്കയ്യയുടെ ജന്‍മദിനമാണ് ഓഗസ്റ്റ് രണ്ട്. അദ്ദേഹത്തിനും വിപ്ലവകാരിയായ മാഡം കാമയേയും ഈ അവസരത്തില്‍ ആദരമര്‍പ്പിക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍കീ ബാത്തിലൂടെ പറഞ്ഞു.

Loading...

5-ാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് എല്ലാവരും വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തണമെന്ന് നേരത്തെ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഓഗസ്റ്റ് 13 മുതല്‍ 15 വരെ വീടുകളില്‍ പതാക ഉയര്‍ത്തണമെന്നാണ് പ്രധാനമന്ത്രി നിര്‍ദേശിച്ചത്. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പുതിയ നിര്‍ദേശം.