ചൈനീസ് സമൂഹമാധ്യമമായ വെയ്‌ബോയിലെ അംഗത്വം ഉപേക്ഷിച്ച് പ്രധാനമന്ത്രി

ചൈനയ്‌ക്കെതിരായ ഇന്ത്യയുടെ ഡിജിറ്റല്‍ ഇരുട്ടടിക്ക് പിന്നാലെ ചൈനീസ് സമൂഹമാധ്യമമായ വെയ്‌ബോയിലെ അംഗത്വം പ്രധാനമന്ത്രി നരേന്ദ്രമോദി ഉപേക്ഷിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചൈനീസ് സന്ദര്‍ശന വേളയിലായിരുന്നു മോദി വെയ്‌ബോയില്‍ അംഗത്വം എടുത്തത്.ഗാല്‍വാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിൃവായിരുന്നു ചൈനീസ് ആപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. രാജ്യ സുരക്ഷ മുന്‍നിര്‍ത്തിയായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം .ടിക് ടോക്ക്,യുസി ബ്രൗസര്‍, ക്യാം സ്‌കാനര്‍, ഹലോ എന്നിവയുള്‍പ്പെടെയുള്ള 59 മൊബൈല്‍, ഇന്റര്‍നെറ്റ് ആപ്ലിക്കേഷനുകള്‍ക്കായിരുന്നു നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.

രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാകുന്ന പശ്ചാത്തലത്തിലാണ് ഈ ആപ്പുകള്‍ നിരോധിച്ചതെന്നാണ് കേന്ദ്ര ഐടി മന്ത്രാലയം അറിയിച്ചിരുന്നത്. ഛഗാല്‍വാന്‍ സംഘര്‍ഷത്തിനു പിന്നാലെയായിരുന്നു ‘ബോയ്കോട്ട് ചൈന’ പ്രചാരണം ഇന്ത്യയില്‍ ശക്തമായിരുന്നതും. ഡേറ്റാ സുരക്ഷയും പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്താണ് ഐടി ആക്ടിലെ 69 എ വകുപ്പ് പ്രകാരമുള്ള നടപടി.

Loading...

യുസി ബ്രൗസർ, ക്യാം സ്‌കാനർ, ഹലോ എന്നിവയുൾപ്പെടെ 59 മൊബൈൽ ആപ്ലിക്കേഷനുകളാണ് കേന്ദ്ര ഐടി മന്ത്രാലയം ഇന്നലെ നിരോധിച്ചത്. ജൂൺ 15ന് നടന്ന ഇന്ത്യ-ചൈന സംഘർഷത്തിൽ 20 സൈനികർ മരിച്ചതിന് പിന്നാലെയാണ് ചൈനീസ് ആപ്പുകൾ രാജ്യസുരക്ഷയെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സുരക്ഷാ ഏജൻസികൾ 52 ആപ്പുകളുടെ പട്ടിക മന്ത്രാലയത്തിന് കൈമാറുന്നത്.