പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്; ജോ ബൈഡനുമായി ആദ്യമായി കൂടിക്കാഴ്ച നടത്തും

ദില്ലി: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്. അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡൻ ചുമലതയേറ്റതിന് ശേഷം ഇത് ആദ്യമായാണ് പ്രധാനമന്ത്രിയും ജോ ബൈഡനും കൂടിക്കാഴ്ച നടത്താനൊരുങ്ങുന്നത്.

ഈ മാസം 22 മുതൽ 27 വരെയാണ് നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം. ഇരുവരും നേരിട്ട് നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാകും ഇത്. സന്ദർശനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഫ്ഗാനിസ്ഥാൻ വിഷയത്തിൽ തുടർ നിലപാടുകൾ എന്താകുമെന്ന് കാത്തിരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ അമേരിക്കൻ യാത്ര.

Loading...