ക്രിസ്തുമസ് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : ലോകമെമ്പാടുമുള്ളവർക്ക് ക്രിസ്തുമസ് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് അദ്ദേഹം ഏവർക്കും ആശംസകൾ നേർന്നത്.

”ക്രിസ്തുമസ് ആശംസകൾ.. ഈ സുവർണ ദിനത്തിൽ സന്തോഷത്തിന്റെയും ഐക്യത്തിന്റെയും ചൈതന്യം നമ്മുടെ സമൂഹത്തിലുണ്ടാകട്ടെ.. ക്രിസ്തുവിന്റെ ശ്രേഷ്ഠമായ ചിന്തകളും, സമൂഹത്തെ സേവിക്കുന്നതിനുള്ള മനോഭാവവും ഈ ദിനത്തിൽ ഓർക്കുന്നു.. ” പ്രധാനമന്ത്രി ട്വിറ്ററിൽ എഴുതി.

Loading...

അതേസമയം പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 96-ാം പതിപ്പ് ഇന്ന് പ്രക്ഷേപണം ചെയ്യുന്നതാണ്. 2022ലെ അവസാന മൻ കി ബാത്ത് ആകുമിത്.