അധ്യാപികയെ പ്രിന്‍സിപ്പല്‍ നിരന്തരം പീഡിപ്പിച്ചതായി പരാതി

ലക്‌നൗ. അധ്യാപികയെ ബലാത്സംഗം ചെയ്ത പ്രസിസിപ്പലിനെതിരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തരപ്രദേശിലെ ഷാജഹന്‍പൂരിലാണ് 22 വയസ്സുകാരിയയ അധ്യാപികയെ പ്രന്‍സിപ്പല്‍ ബലാത്സംഗം ചെയ്തത്.

രണ്ട് മാസം മുമ്പ് സ്‌കൂളിലെ ആവശ്യത്തിനാണെന്ന് പറഞ്ഞ് വിളിച്ചിവരുത്തി പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി പിതാവിനോട് പറഞ്ഞു. പാനിയത്തില്‍ മയക്ക് മരുന്ന് കലക്കി തന്നതിന് ശേഷമാണ് പീഡിപ്പിച്ചതെന്നും. പീഡന ദൃശ്യങ്ങള്‍ ഇയാള്‍ ചിത്രീകരിച്ചുവെന്നും വിവരം പുറത്ത് പറഞ്ഞാല്‍ കുടുബാഗങ്ങളെ കൊല്ലുമെന്നും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞുവെന്നും അധ്യാപിക പറയുന്നു.

Loading...

യുവതിയുടെ മാതാപാതാക്കളുടെ പരാതിയിലാണ് കേസ് എടുത്തത്. പരാതി നല്‍കിയതിന് പിന്നാലെ യുവതിയെ ഒരു സംഘം വീട്ടില്‍ നിന്നും തട്ടിക്കൊണ്ട് പോയെന്നും വിഡീയോ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചെന്നും മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞു.

പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് ചോദ്യം ചെയ്യല്‍ തുടരുകയാണ്. പീഡനത്തിന് ശേഷം പ്രതി നിരവധി തവണ യുവതിയെ ഭീഷണിപ്പെടുത്തി ഹോട്ടല്‍മുറിയിലേക്ക് വിളിച്ചുവെന്നും അവിടെ എത്തിച്ച് വീണ്ടും പീഡിപ്പിച്ചെന്നും പോലീസ് പറയുന്നു. നിരന്തര പീഡനങ്ങള്‍ക്കൊടുവില്‍ ജൂലായ് 26നാണ് യുവതി വിവരം മാതാപിതാക്കളെ അറിയിക്കുന്നത്. തുടര്‍ന്നാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്.