ലൈം​ഗിക പീഡനത്തിനിരയായ പ്ലസ്ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യാശ്രമം; പ്രിൻസിപ്പലും കരാട്ടെ മാസ്റ്ററും അറസ്റ്റിൽ

സേലം: ലൈം​ഗിക പീഡനത്തിനിരയായ പ്ലസ്ടു വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ സ്ക്കൂൾ പ്രിൻസിപ്പാലും കരാട്ടെ മാസ്റ്ററും അറ്സറ്റിലായി. തമിഴ്‌നാട് ആത്തൂരിനലാണ് സംഭവം. ആത്തൂർ സീലിയംപട്ടിയിലെ കരാട്ടെ മാസ്റ്റർ രാജ (46), നടപടിയെടുക്കാതിരുന്ന സ്‌കൂൾ പ്രിൻസിപ്പൽ സ്റ്റീഫൻ ദേവരാജ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരമാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 22നാണ് വീട്ടിൽവെച്ച് വിദ്യാർഥിനി ബ്ലേഡുകൊണ്ട് കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഞരമ്പ് മുറിച്ചിട്ടും മരിച്ചില്ലെങ്കിലോയെന്ന് കരുതി കുട്ടി ഫാനിൽ തൂങ്ങിമരിക്കാനും് ശ്രമിച്ചു.

കുട്ടിയുടെ അലർച്ചകേട്ട് മാതാപിതാക്കൾ ഓടിവന്ന് രക്ഷിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടി ആത്മഹത്യാ ശ്രമത്തിനുള്ള കാരണം പറയാൻ വിസമ്മതിക്കുകയായിരുന്നു. കൗൺസലിങ്ങിനുശേഷമാണ് കുട്ടി സംഭവം വെളിപ്പെടുത്തിയത്.കഴിഞ്ഞ നാലുവർഷമായി കരാട്ടെ മാസ്റ്ററായ രാജ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും. ഇക്കാര്യം തിരിച്ചറിയാൻ കഴിയാതിരുന്ന കുട്ടി പിന്നീട് ഇതേക്കുറിച്ച് ബോധവതിയായപ്പോൾ പ്രിൻസിപ്പലിനോട് പരാതിപ്പെടുകയായിരുന്നു. എന്നാൽ, പ്രിൻസിപ്പൽ വേണ്ട നടപടിയെടുത്തില്ല. ഇതിനാൽ മനംനൊന്ത് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ കരുമന്തുറൈ പോലീസിൽ പരാതിനൽകി.

Loading...