അവധി ചോദിച്ചതിന് അധ്യാപികയ്ക്ക് നേരെ അസഭ്യം, പ്രധാനാധ്യാപകൻ അറസ്റ്റിൽ

ഒറ്റപ്പാലം: അവധി ചോദിച്ചതിന് അധ്യാപികയെ പ്രധാന അധ്യാപകൻ അസഭ്യം വിളിച്ചു. അര ദിവസത്തെ അവധി ചൊതിച്ചതിനയിരുന്നൂ കേട്ടാൽ ആർക്കും സഹിക്കാനാവാത്ത വിധത്തിൽ അധ്യാപികയെ പ്രധാന അധ്യാപകൻ ചീത്ത വിളിച്ചത്. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.

ചുനങ്ങാട് പിലാത്തറ എസ്ഡിവിഎം എല്‍പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ അമ്പലപ്പാറ പടിപ്പുരയ്ക്കല്‍ ഉദുമാന്‍കുട്ടിയെ (54) ആണു അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ സംസ്ഥാന വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുമുണ്ട്. സ്ത്രീത്വത്തെ അപമാനിക്കല്‍, ശല്യംചെയ്യല്‍, തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകൾ ആണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

Loading...

സ്കൂളിൽ വെച്ച് നടന്ന സംഭവത്തിന്റെ തെളിവോടെയാണ് അധ്യാപിക പരാതി നൽകിയത്. പ്രധാന അധ്യാപകനും ആയുള്ള സഭാഷണത്തിന്റെ ഫോൺ റെക്കോർഡിംഗ് അധ്യാപിക പോലീസിന് കൈമാറി.

പ്രധാനാധ്യാപകനും സ്‌കൂളിലെ മൂന്ന് അധ്യാപികമാരും തമ്മില്‍ നിലനിന്നിരുന്ന അഭിപ്രായ ഭിന്നതയാണു ഇതിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.

10 മിനിറ്റോളം നീളുന്ന പ്രധാനാധ്യപകന്റെ തെറി വാക്കുകളുടെ വോയ്സ് റെക്കോഡ് സോഷ്യൽ മീഡിയകളിലും വൈറലാണ്. ഉദുമാൻകുട്ടിയുടെ അസഭ്യവർഷത്തെത്തുടർന്ന അധ്യാപിക കുഴഞ്ഞുവീണു. സംഭവത്തെ കുറിച്ച് അധ്യാപിക പറയുന്നത് ഇങ്ങനെ.

ഒരു അരദിവസത്തെ ലീവ് ചോദിച്ചതിനാണ് മാഷ് എന്നോട് ഇത്രയും മോശമായി സംസാരിച്ചത്. അധ്യാപകരെ ഈ രീതിയിൽ അസഭ്യം പറയുന്നത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കാലങ്ങളായി ഞങ്ങൾ അനുഭവിച്ച് കൊണ്ടിരിക്കുന്നതാണ്. ഇപ്പോൾ റെക്കോഡ് പുറത്തുവന്നത് കൊണ്ടാണ് ഈ വിഷയം പുറംലോകം അറിയുന്നത്. എന്നാൽ പലപ്പോഴും റെക്കോഡിൽ പറയുന്നതിനേക്കാൾ മോശമായി സംസാരിച്ചിട്ടുണ്ട്. ലൈംഗികചുവയുള്ള തെറികൾ പതിവാണ്. പുരുഷന്മാരായ സഹപ്രവർത്തകരോടും സമാനമായ പെരുമാറ്റമാണ്.

ഞാൻ ഈ സ്കൂളിൽ കയറിയിട്ട് മൂന്ന് വർഷമായി. മാഷിന്റെ താൽപര്യങ്ങൾക്ക് വഴങ്ങില്ലെന്ന് കണ്ടതോടെയാണ് ഈ രീതിയിലുള്ള സമീപനം തുടങ്ങിയത്. മാഷിന് വഴങ്ങാത്തവരോടെല്ലാം ഈ സമീപനമാണ്.

ഉദുമാൻകുട്ടി മാഷ് ഏതാനും മാസങ്ങൾക്കുള്ളിൽ വിരമിക്കും. അതിനുശേഷം അദ്ദേഹത്തിന് മാനേജ്മെന്റ് പദവിയിൽ എത്തിയാൽ കൊള്ളാമെന്ന് മോഹമുണ്ട്. ആ ആഗ്രഹം കൂടി മനസിൽവെച്ചിട്ടാണ് എന്നോട് മോശമായി പറയുന്നത്. ഇത് പുറംലോകം അറിഞ്ഞാൽ ഞങ്ങളുടെ സ്കൂളിന് അഭിമാനക്ഷതമാകുമെന്നുള്ളത് കൊണ്ടാണ് ഇത്രയും കാലം സഹിച്ചത്. പക്ഷെ എത്രനാൾ ഇത് സഹിച്ചുകൊണ്ടിരിക്കും. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അധ്യാപിക പറഞ്ഞു.