പ്രിസ്മയില്‍ ഇനി വീഡിയോയും എഡിറ്റ് ചെയ്യാം,ആപ്പ് ഒരാഴ്ച്ചക്കുള്ളില്‍ പുറത്തിറക്കും

ഫോട്ടോ എഡിറ്റിഗ് ആപ്പായ പ്രിസ്മയുടെ ആരാധകരുടെ എണ്ണം ഒരോ നിമിഷവും വര്‍ദ്ധിച്ചുവരികയാണ്. 2 മാസം കൊണ്ട് പ്രിസ്മ ഡൗണ്‍ലോഡ് ചെയ്തത് 62 മില്യന്‍ ആളുകളാണ്. പ്രിസ്മയുടെ നിര്‍മ്മാതാവ് ഇപ്പോള്‍ മറ്റൊരു ഉദ്യമത്തിലാണ്.പ്രിസ്മയില്‍ ഫോട്ടോ എഡിറ്റിങ്ങിനായി തയ്യാറാക്കിയിരിക്കുന്ന ഇഫക്ടുകള്‍ ഉപയോഗിച്ചുകൊണ്ട് വീഡിയോ എഡിറ്റ് ചെയ്യുന്നതിനുള്ള ടൂള്‍ തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ്.ഈ ടൂളിന്റെ നിര്‍മ്മാണത്തിന്റെ ഭൂരിഭാഗം പ്രവര്‍ത്തനവും കഴിഞ്ഞിരിക്കുകയാണ്.അടുത്ത ആഴ്ച്ചയോടെ പുതിയ ആപ്പ് പുറത്തിറക്കാന്‍ സാധിക്കുമെന്ന് പ്രിസ്മയുടെ നിര്‍മ്മാതാവ് അലകിസി മായിസീന്‍ കോവ് പ്രിസ്മ ആരാധകരെ അറിയിച്ചു.