ജയിലില്‍ താന്‍ സുരക്ഷിതനായിരിക്കുമെന്ന് സുനി: പുറത്തിറങ്ങിയാല്‍ അപായപ്പെടുത്തുമെന്ന് ഭീഷണിയുണ്ടെന്ന് പരാതി

കൊച്ചി: കൊച്ചിയില്‍ തനിക്ക് സുരക്ഷാഭീഷണിയുള്ളതായി പള്‍സര്‍ സുനി. നടി ആക്രമിക്കപ്പെട്ട കേസില്‍ തന്റെ ജീവന് ഇന്ന് ഏറെ വിലയുണ്ടെന്നും ജയിലില്‍ താന്‍ സുരക്ഷിതനായിരിക്കുമെന്നും മാധ്യമങ്ങളോട് പറഞ്ഞു.
തനിക്ക് തനിക്ക് ജാമ്യം വേണ്ടെന്നും സുനി അറിയിച്ചതായി വക്കാലത്ത് ഏറ്റെടുക്കാന് എത്തിയ അഡ്വ.ബി.എ ആളൂര് മാധ്യമപ്രവര്ത്തകരോട് പറഞ്ഞു. തനിക്ക് ഇതുവരെ സുനിയുടെ വക്കാലത്ത് എടുക്കാന് കഴിഞ്ഞിട്ടില്ലെന്നും ആളൂര് പറഞ്ഞു. ജയിലില് കഴിയുന്ന സുനിയെ മുന്പും ആളൂര് സന്ദര്ശിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതല് പ്രമുഖരുടെ പേരുകള് വെളിപ്പെടുത്താനുണ്ടെന്നാണ് അന്ന് സുനി തന്നോട് പറഞ്ഞതെന്നും ആളൂര് മാധ്യമപ്രവര്ത്തകരോട് കൂട്ടിച്ചേര്ത്തു.