പാക് ജയിലിലായിരുന്ന 60 ഇന്ത്യക്കാരെ വിട്ടയച്ചു

Inmates rest at a workshop, where mannequins are produced by prisoners working for the Giotto cooperative, at a state maximum security jail in Padova, December 17, 2007. Picture taken December 17, 2007. REUTERS/Dario Pignatelli (ITALY) BEST QUALITY AVAILABLE

അമൃത്‌സര്‍ (പഞ്ചാബ്): മത്സ്യത്തൊഴിലാളികള്‍ അടക്കം പാക് ജയിലിലായിരുന്ന 60 ഇന്ത്യക്കാരെ വിട്ടയച്ചു. ജയില്‍ കാലാവധി കഴിഞ്ഞവരെ മോചിപ്പിക്കാനുള്ള നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ഇന്ത്യ ഈ മാസം ആദ്യം പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. ഇവരെ വാഗ അതിര്‍ത്തിയിലെത്തിച്ചതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

വിട്ടയച്ചവരില്‍ 55 പേരും മത്സ്യത്തൊഴിലാളികളാണ്. പാക് സമുദ്രാന്തര്‍ഭാഗത്ത് മത്സ്യബന്ധനം നടത്തിയവരാണ് അറസ്റ്റിലായിരുന്നത്. ബാക്കി അഞ്ചുപേരെ വിസയോ മറ്റു രേഖകളോ ഇല്ലാത്ത കുറ്റത്തിനാണ് അറസ്റ്റ് ചെയ്തത്. ഇവരെല്ലാവരും തന്നെ ശിക്ഷാകാലാവധി കഴിഞ്ഞവരുമാണ്.

Loading...