സിനിമയില്‍ സഹോദരിയോടു തോന്നുന്ന അടുപ്പം തോന്നിയത് നസ്രിയയോട് ; പൃഥ്വിരാജ്

സിനിമയില്‍ സ്വന്തം സഹോദരിയെ പോലെ അടുപ്പം തോന്നിയ നടി നസ്രിയയെന്ന് പൃഥ്വിരാജ്. ഫോണിലൂടെ സംസാരിച്ചപ്പോള്‍ അങ്ങനെയൊരു തോന്നല്‍ ഉണ്ടായെന്നും പൃഥ്വിരാജ് തുറന്നുപറഞ്ഞു. ‘ബ്രദേഴ്‌സ് ഡേ’ സിനിമയുടെ ഭാഗമായി മനോരമ ഓണ്‍ലെെനും വിവോയും ചേര്‍ന്നു സംഘടിപ്പിച്ച ‘ഡിന്നര്‍ വിത് ടീം ബ്രദേഴ്‌സ് ഡേ’ പരിപാടിയില്‍ സംസാരിക്കുമ്ബോഴാണ് പൃഥ്വിരാജ് ഇക്കാര്യം വ്യക്തമാക്കിയത്.

“സിനിമയില്‍ കൂടുതല്‍ പേരെയും സുഹൃത്തുക്കളായാണ് തോന്നിയിട്ടുള്ളത്. സഹോദരിയെ പോലെ തോന്നിയിട്ടുള്ളത് നച്ചുവിനെയാണ് ( പിന്നീട് നസ്രിയ എന്ന് തിരുത്തുന്നു). ഫോണിലൂടെ സംസാരിച്ചപ്പോള്‍ നസ്രിയയോട് അങ്ങനെയൊരു ഫീലാണ് തോന്നിയിട്ടുള്ളത്. നസ്രിയ ഇടയ്ക്കിടെ വീട്ടില്‍ വരും. മകളുടെ അടുത്ത സുഹൃത്താണ്” പൃഥ്വിരാജ് പറഞ്ഞു.

അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ‘കൂടെ’ ചിത്രത്തില്‍ പൃഥ്വിരാജിന്റെ സഹോദരിയായി അഭിനയിച്ചത് നസ്രിയയാണ്. ജോഷ്വാ എന്നായിരുന്നു കൂടെയില്‍ പൃഥ്വിരാജിന്റെ നായക കഥാപാത്രത്തിന്റെ പേര്. ജെന്നിഫര്‍ എന്നാണ് നസ്രിയയുടെ കഥാപാത്രത്തിന്റെ പേര്. ഇരുവരും തമ്മിലുള്ള കോമ്ബിനേഷന്‍ സീനുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച അഭിപ്രായവും ലഭിച്ചിരുന്നു.