മമ്മൂട്ടിക്കും മോഹന്‍ലാലിനും പിന്നാലെ യുഎഇയുടെ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി പൃഥ്വിരാജ്‌

യുഎഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി മലയാള സിനിമാ താരം പൃഥ്വിരാജ്. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ടോവിനോ തോമസിനും പിന്നാലെയാണ് ഇപ്പോള്‍ പൃഥ്വിരാജിനും ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്.’ഗോള്‍ഡില്‍ ജോയിന്‍ ചെയ്യുന്നതിന് മുന്‍പേ ഗോള്‍ഡന്‍ വിസ’ എന്ന കുറിപ്പോടെയാണ് പൃഥ്വിരാജ് ഗോള്‍ഡന്‍ വിസ കൈപ്പറ്റുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

പ്രേമം’ സിനിമയ്ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഗോള്‍ഡ്’. ചിത്രത്തില്‍ ജോയിന്‍ ചെയ്യാനിരിക്കുകയാണ് പൃഥ്വിരാജ്. വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന പ്രതിഭകള്‍ക്ക് യു.എ.ഇ. ഭരണകൂടം നല്‍കുന്നതാണ് പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വിസ.
twitter likes kaufen

Loading...