ഒടുവില്‍ പൃഥ്വിരാജിന്റെ ആഡംബര കാര്‍ റജിസ്റ്റര്‍ ചെയ്തു, പിന്നീടടച്ചത് ഒമ്പതര ലക്ഷം

കൊച്ചി : ഒടുവില്‍ നടന്‍ പൃഥ്വിരാജിന്റെ ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്തു. കാറിന്റെ വില കുറച്ചുകാട്ടിയതിനെ തുടര്‍ന്ന് രജിസ്‌ട്രേഷന്‍ ആര്‍ടിഒ തടഞ്ഞിരുന്നു. തുടര്‍ന്ന് നികുതിയുടെ ബാക്കി തുകയായ 9,54,350 രൂപ ഇന്നലെ നടന്‍ അടച്ചു. ഇതോടെയാണ് കാറിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

നേരത്തെ താരം 42,42,000 രൂപ നേരത്തെ അടച്ചിരുന്നെങ്കിലും വാഹനത്തിന്റെ യഥാര്‍ത്ഥ വിലയ്ക്കുള്ള നികുതി ആയില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് രജിസ്‌ട്രേഷന്‍ തടഞ്ഞത്. 1.64 കോടി രൂപ കമ്പനി വിലയുള്ള ആഡംബര കാറിന്റെ രജിസ്‌ട്രേഷനുള്ള അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിച്ച ബില്ലില്‍ 1.34 കോടി രൂപയാണ് രേഖപ്പെടുത്തിയിരുന്നത്.

Loading...

30 ലക്ഷം രൂപ സെലിബ്രിറ്റി ഡിസ്‌കൗണ്ട് ഇനത്തില്‍ വിലകുറച്ചു നല്‍കിയതായാണ് വാഹനം വിറ്റ സ്ഥാപനം പറയുന്നത്. ഡിസ്‌കൗണ്ട് നല്‍കിയാലും ആഡംബര കാറുകള്‍ക്ക് യഥാര്‍ത്ഥ വിലയുടെ 21 ശതമാനം നികുതി അടയ്ക്കണമെന്നാണ് നിയമം. 9 ലക്ഷത്തോളം രൂപ കൂടി അടയ്ക്കാതെ രജിസ്‌ട്രേഷന്‍ ചെയ്യാനാകില്ലെന്ന ഉറച്ച നിലപാടിലായിരുന്നു മോട്ടോര്‍ വാഹന വകുപ്പ്. നികുതിയിളവ് നേടാന്‍ ഡീലര്‍ ബില്ലില്‍ തിരുത്തല്‍ വരുത്തിയത് താരം അറിയണമെന്നില്ലെന്ന് ആര്‍ടിഒ അധികൃതര്‍ വ്യക്തമാക്കി.

ഇക്കഴിഞ്ഞ ജൂണില്‍ ലാന്‍ഡ് റോവറിന്റെ പുതിയ റേഞ്ച് റോവര്‍ പൃഥി വാങ്ങിയിരുന്നു. കോടികള്‍ വിലമതിക്കുന്ന കാറിനായി ഫാന്‍സി നമ്ബര്‍ വേണമെന്ന് ആഗ്രഹിച്ച് ആര്‍ടി ഓഫീസില്‍ ലേലത്തില്‍ താരം രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ പ്രളയമെത്തിയതോടെ ലേലത്തില്‍ നിന്നും പിന്‍മാറി ആ തുക പ്രളയദുരിതാശ്വാസത്തിനായിട്ടാണ് താരം നല്‍കിയത്. ഒരു കോടിക്കടുത്ത് വിലയുള്ള പോര്‍ഷെ കെയ്ന്‍, 80 ലക്ഷത്തിന്റെ ഓഡി, ബിഎംഡബ്യു, മൂന്നു കോടിക്കടുത്ത് വിലവരുന്ന ലംബോര്‍ഗിനി, അത്രയും തന്നെ വിലവരുന്ന റേഞ്ച് റോവറ് എന്നിവയെല്ലാം പൃഥിരാജിന്റെ കാറുകളുടെ ശേഖരത്തിലുണ്ട്.

നേരത്തെ നടന്‍ വാങ്ങിയ പുതിയ കാറിന്‍മേല്‍ 30 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടതിനാലാണ് രജിസ്‌ട്രേഷന്‍ നടക്കാതെ പോയത്. 1.64 കോടി രൂപയുടെ ആഡംബര കാര്‍ താല്‍ക്കാലിക റജിസ്‌ട്രേഷനു വേണ്ടി വാഹന വ്യാപാരി എറണാകുളം ആര്‍ടി ഓഫിസില്‍ ഓണ്‍ലൈനില്‍ നല്‍കിയ അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിച്ച ബില്ലില്‍ വില 1.34 കോടി രൂപയെന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള റോഡ് നികുതിയും അടച്ചു. ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ വാഹനത്തിന്റെ യഥാര്‍ഥ വില 1.64 കോടിയെന്നു കണ്ടെത്തി. തുടര്‍ന്നാണ് റജിസ്‌ട്രേഷന്‍ തടഞ്ഞത്. 30 ലക്ഷം രൂപ ‘സെലിബ്രിറ്റി ഡിസ്‌കൗണ്ട്’ ഇനത്തില്‍ വില കുറച്ചു നല്‍കിയതാണെന്ന് വാഹനം വിറ്റ സ്ഥാപനത്തിന്റെ പ്രതിനിധികള്‍ അറിയിച്ചിരുന്നു.

ഡിസ്‌കൗണ്ട് നല്‍കിയാലും ആഡംബര കാറുകള്‍ക്കു യഥാര്‍ഥ വിലയുടെ 21% നികുതി അടയ്ക്കണമെന്നാണ് നിയമം. 9 ലക്ഷത്തോളം രൂപ കൂടി അടയ്ക്കാതെ റജിസ്‌ട്രേഷന്‍ ചെയ്യാനാകില്ലെന്ന നിലപാടിലാണ് മോട്ടര്‍ വാഹന വകുപ്പ്. നികുതിയിളവ് നേടാന്‍ ഡീലര്‍ ബില്ലില്‍ തിരുത്തു വരുത്തിയതു താരം അറിയണമെന്നില്ലെന്ന് ആര്‍ടിഒ അധികൃതര്‍ പറഞ്ഞിരുന്നു.