ഡ്രൈവിംഗ് ലൈസന്‍സിനെതിരായ ആരോപണം; ഒടുവില്‍ പൃഥ്വിരാജിന്റെ ക്ഷമാപണം

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷം ചെയ്ത സിനിമയായിരുന്നു ഡ്രൈവിംഗ് ലൈസന്‍സ്. ജീന്‍ പോള്‍ സംവിധാനം ചെയ്ത ചിത്രത്തിന് തുടക്കത്തില്‍ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഇതിനിടെയാണ് തങ്ങളുടെ സ്ഥാപനത്തെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് സിനിമയ്‌ക്കെതിരെ പ്രമുഖം സ്ഥാപനം രംഗത്തെത്തിയത്.പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രമായ ഹരീന്ദ്രന്‍ ഈ സ്ഥാപനവുമായി ബന്ധപ്പെട്ട തിരക്കഥ കാണാനിട വരികയും അത് ചെയ്യില്ലെന്നും പറയുന്ന രംഗമുണ്ടായിരുന്നു. ഇത് കൂടാതെ സ്ഥാപനത്തെക്കുറിച്ചും മോശമായി സംസാരിക്കുന്നുമുണ്ട്. ഇതേത്തുടര്‍ന്നായിരുന്നു ഇവര്‍ കോടതിയെ സമീപിച്ചത്.

ഇതിന് ശേഷമാണ് പൃഥ്വിരാജിന് കോടതി നോട്ടീസ് അയച്ചത്.സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള രംഗങ്ങള്‍ സിനിമയില്‍ നിന്നും നീക്കിയിട്ടുണ്ടെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. ഹൈക്കോടതിയിലെത്തിയാണ് പൃഥ്വിരാജ് ഖേദപ്രകടനം നടത്തിയത്. തെറ്റ് മനസ്സിലാക്കി ക്ഷമാപണവുമായെത്തിയ താരത്തിന്റെ പ്രവര്‍ത്തിക്ക് കൈയ്യടിയുമായി ആരാധകരും എത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഈ സംഭവം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

Loading...

മിയയും ദീപ്തി സതിയുമായിരുന്നു ചിത്രത്തില്‍ നായികമാരായി എത്തിയത്. മമ്മൂട്ടിയെ നായകനാക്കി സിനിമയൊരുക്കാനായിരുന്നു ജീന്‍ പോള്‍ തീരുമാനിച്ചിരുന്നതെങ്കിലും അദ്ദേഹത്തിന് കഥ ഇഷ്ടമാവാത്തതിനെത്തുടര്‍ന്നായിരുന്നു പൃഥ്വിരാജിലേക്ക് എത്തിയത്. പൃഥ്വിയും സുരാജും ഒരുമിച്ചപ്പോള്‍ അത് മികച്ച കോംപോയായി മാറുകയായിരുന്നു. സൂപ്പര്‍താരവും അദ്ദേഹത്തിന്റെ ആരാധകനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചായിരുന്നു സിനിമ പറഞ്ഞത്. കരിയറില്‍ താന്‍ ഏറെ ആസ്വദിച്ച് ചെയ്ത ചിത്രമാണ് ഇതെന്ന് ഇരുവരും പറഞ്ഞിരുന്നു.