ആന ചെരിഞ്ഞ സംഭവം വര്‍ഗീയ വത്കരിക്കരുത്, വിവരങ്ങള്‍ അക്കമിട്ട് നിരത്തി പൃഥ്വിരാജ്

സ്‌ഫോടക വസ്തു നിറച്ച പൈനാപ്പില്‍ പൊട്ടി ചെരിഞ്ഞ ഗര്‍ഭിണിയായ സംഭവത്തില്‍ വര്‍ഗീയ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടന്‍ പൃഥ്വിരാജ് രംഗത്ത്. സംഭവത്തിന് വര്‍ഗീയമാനങ്ങളില്ലെന്നും നടന്നത് മലപ്പുറത്തല്ലെന്നും വ്യാജപ്രചാരണങ്ങള്‍ക്കെതിരെ വസ്തുതകള്‍ അക്കമിട്ട് നിരത്തി പൃഥ്വിരാജ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു പൃഥ്വിയുടെ പ്രതികരണം.

പൃഥ്വിരാജിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

Loading...

1. പടക്കം നിറച്ച പൈനാപ്പിള്‍ ഗര്‍ഭിണിയായ കാട്ടാനയ്ക്ക് ബോധപൂര്‍വ്വം നല്‍കിയതല്ല.
2. കാട്ടുപന്നികളില്‍ നിന്നും വിളകളെ രക്ഷിക്കാന്‍ വെച്ച കെണിയാണ് ആന തിന്നത്.
3. നിയമവിരുദ്ധമാണെങ്കില്‍ കൂടി, വന്യമൃഗങ്ങളില്‍ നിന്നും വിളകളെ പരിപാലിക്കാന്‍ ഈ രീതി പലയിടങ്ങളിലും ഉപയോഗിക്കുന്നുണ്ട്. 4. സംഭവം നടന്നിരിക്കുന്നത് പാലക്കാട് ജില്ലയിലാണ്, മലപ്പുറത്തല്ല.
5. സംഭവത്തിന് വര്‍ഗീയമായ ബന്ധമില്ല.
6. വനംവകുപ്പും പൊലീസും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
7. വിവരം അറിഞ്ഞപ്പോള്‍ത്തന്നെ കാട്ടാനയെ രക്ഷിക്കാന്‍ വനംവകുപ്പ് ശ്രമം നടത്തിയിരുന്നു. പക്ഷേ അത് ഫലം കണ്ടില്ല.
8. മെയ് 27നാണ് ആന ചരിഞ്ഞത്, ഇന്നലെയല്ല.