കാൽപന്ത് കളിയിലെ ആരവം,സൂപ്പർ ലീഗ് കേരള, കൊച്ചി ടീമിനെ സ്വന്തമാക്കി പൃഥ്വിരാജ്

പ്രൊഫഷണൽ ടീമായ കൊച്ചി ഫുട്ബാൾ ക്ളബിനെ നടൻ പൃഥ്വിരാജ് സ്വന്തമാക്കി. പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും ചേർന്നാണ് കൊച്ചി എഫ്.സിയെ വാങ്ങിയത്. ഭൂരിപക്ഷം ഓഹരിയും പൃഥ്വിരാജിന്റേതാണെങ്കിലും നിക്ഷേപത്തുക എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.

സൂപ്പർതാരത്തിന്റെ കടന്നുവരവ് സൂപ്പർലീഗിന് പ്രാധാന്യവും ശ്രദ്ധയും നൽകുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. കേരളത്തിലെ ഫുട്‌ബാളിനെ പ്രൊഫഷണൽ തലത്തിൽ ഉയർത്താനും താഴേക്കിടയിൽ കളിക്കാരെ വളർത്താനും സൂപ്പർലീഗ് കേരളയ്ക്ക് കഴിയുമെന്ന് പൃഥ്വിരാജ് പറഞ്ഞു.

Loading...

ആഗോള ഫുട്‌ബാൾ കളിയാവേശങ്ങൾക്ക് സമാനമായ പ്രതീക്ഷയാണ് സൂപ്പർലീഗ് കേരളയിലും പ്രതീക്ഷിക്കുന്നതെന്ന് സുപ്രിയ മേനോൻ പറഞ്ഞു. ലോകംതന്നെ അത്ഭുതത്തോടെ നോക്കുന്ന ഫുട്‌ബാൾ ആരാധകരുള്ള സ്ഥലമാണ് കേരളം. ആദ്യത്തെ ഫുട്‌ബാൾ ലീഗിൽ കൂടുതൽ വനിതാ കായികപ്രേമികളുടെ പ്രാതിനിദ്ധ്യം ഉറപ്പാക്കാൻ പിന്തുണയുണ്ടാകുമെന്ന് സുപ്രിയ പറഞ്ഞു.

സൂപ്പർലീഗ് കേരളയിൽ പൃഥ്വിരാജ് പങ്കാളിയാകുന്നത് മത്സരത്തെ കൂടുതൽ ആകർഷണീയമാക്കുമെന്നും ലോകമെമ്പാടുമുള്ള മലയാളികൾക്ക് ലീഗിന്റെ ഭാഗമാകാൻ പ്രചോദനമാകുമെന്നും സൂപ്പർലീഗ് കേരള മാനേജിംഗ് ഡയറക്ടർ ഫിറോസ് മീരാൻ പറഞ്ഞു.