ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം പൃഥ്വിരാജിന്റെ ഷൂസ്; വില കേട്ട് അമ്പരന്ന് ആരാധകര്‍

പൃഥ്വിരാജ് സുകുമാരന്‍ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ‘ഫാമിലി’ എന്ന ക്യാപ്ഷനോട് കൂടി പൃഥ്വിരാജും ഭാര്യ സുപ്രിയയും മകളും ധരിച്ചിരുന്ന ഷൂസിന്റെ ചിത്രമാണ് പൃഥ്വിരാജ് തന്റെ ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റാഗ്രാമിലൂടെയും പങ്കുവെച്ചത്. ഈ ചിത്രത്തിന്റെ കൂടുതല്‍ രസകരമായ വിശേഷങ്ങള്‍ കണ്ടുപിടിച്ചിരിക്കുകയാണ് ചില സോഷ്യല്‍ മീഡിയ വിരുതന്മാര്‍. പൃഥ്വിരാജ് ധരിച്ച ബലന്‍സിയേഗയുടെ ഷൂസിന്റെ വില എത്രയാണ് എന്നതാണ് പുതിയ വാര്‍ത്ത.

1.10 ലക്ഷത്തിലധികം രൂപയാണ് പൃഥ്വിരാജിന്റെ ഈ ഷൂസിന്റെ വിലയത്രേ. മൂന്ന് പേരുടെയും ഷൂസുകളുടെ വില കൂട്ടിയാല്‍ മൂന്ന് ലക്ഷത്തിലധികം വരും എന്നാണ് കണക്ക് എന്നും സോഷ്യല്‍ മീഡിയ പറയുന്നു.

 

View this post on Instagram

 

Family. ❤️

A post shared by Prithviraj Sukumaran (@therealprithvi) on Jun 19, 2019 at 3:41pm PDT