നടൻ പൃഥ്വിരാജിന് കൊവിഡ് നെ​ഗറ്റീവായി

നടൻ പൃഥ്വിരാജിന് കൊവിഡ് നെ​ഗറ്റീവായി. ഇന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് ഫലം നെ​ഗറ്റീവായതെന്ന് പൃഥ്വിരാജ് കുറിച്ചു. ഒരാഴ്ച കൂടി ഐസൊലേഷനിൽ തുടരുമെന്നും പൃഥ്വി അറിയിച്ചു. രോഗബാധിതനായ സമയത്ത് തനിക്ക് വേണ്ടി ശ്രദ്ധയും ഉത്കണ്ഠയും പ്രകടിപ്പിച്ച എല്ലാവർക്കും താരം നന്ദി പറയുകയും ചെയ്തു.

ഡിജോ ജോസ് സംവിധാനം ചെയ്യുന്ന ജനഗണമനയുടെ ആദ്യ ഷെഡ്യൂൾ പൃഥ്വിരാജ് പൂർത്തിയാക്കിയിരുന്നു.ഷൂട്ടിംഗ് കാലയളവിൽ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ തനിയെയായിരുന്നു പൃഥ്വിരാജ് താമസിച്ചിരുന്നത്. ഷെഡ്യൂൾ പൂർത്തിയാക്കി വീട്ടിലേക്കു മടങ്ങാൻ നേരം നടത്തിയ ടെസ്റ്റിലാണ് കോവിഡ് പോസിറ്റീവ് എന്ന് തിരിച്ചറിയുന്നത്.ചിത്രത്തിൻ്റെ സംവിധായകനും കോവിഡ് സ്ഥിരീകരിച്ചു.

Loading...

കോവിഡ് പൊട്ടിപ്പുറപ്പെടലിനെ തുടർന്ന് ജോർദാനിലെ ആടുജീവിതം ഷൂട്ടിംഗ് സെറ്റിൽ പൃഥ്വിയും സംഘവും മാസങ്ങൾ ചിലവിട്ടിരുന്നു.തിരിച്ച് നാട്ടിലേക്ക് മടങ്ങിയപ്പോഴും പൃഥ്വിരാജ് സ്വമേധയാ ടെസ്റ്റ് നടത്തുകയും കോവിഡ് നെഗറ്റീവ് എന്ന് സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്‌തു.ഒപ്പം തിരികെ വന്ന രണ്ടു പേർക്ക് പിന്നീട് കോവിഡ് പോസിറ്റീവ് എന്ന് തെളിയുകയും ചെയ്‌തു.

താനുമായി പ്രൈമറി, സെക്കൻഡറി കോൺടാക്റ്റ് ഉള്ളവർ നിർദ്ദേശാനുസരണം ഐസൊലേഷനിൽ പോകുകയോ ടെസ്റ്റ് നടത്തുകയോ ചെയ്യണമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു.