ഞാന്‍ വെറും പന്ത്രണ്ടാം ക്ലാസുകാരന്‍, ഇംഗ്ലീഷിന്റെ കാര്യത്തില്‍ ശശി തരൂരുമായി താരതമ്യം ചെയ്യല്ലേയെന്ന് കെഞ്ചി പൃഥ്വിരാജ്  

ഇംഗ്ലീഷ് ഭാഷാപ്രയോഗത്തിന്റെ പേരില്‍ തന്നെയും ശശി തരൂരിനെയും താരതമ്യം ചെയ്ത് അദ്ദേഹത്തെ അപമാനിക്കരുതെന്ന് നടന്‍ പൃഥ്വിരാജ്. ഭാഷാജ്ഞാനം ശരിക്കും പാണ്ഡിത്യമാണ്.

ചരിത്രത്തേക്കുറിച്ചും പൊളിറ്റിക്കല്‍ സയന്‍സിനേക്കുറിച്ചും പരിജ്ഞാനമുള്ള പണ്ഡിതനാണ് ശശി തരൂര്‍. താന്‍ വെറും പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസയോഗ്യതയുള്ള സിനിമാ നടന്‍ മാത്രമാണെന്നും പൃഥ്വിരാജ് പറഞ്ഞു. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു നടന്റെ പ്രതികരണം.

Loading...

രാഷ്ട്രീയത്തിലേക്ക് ഓഫര്‍ വന്നാല്‍ സ്വീകരിക്കില്ലെന്നും നടന്‍ വ്യക്തമാക്കി. അതില്‍ യാതൊരു സംശയവും ഇല്ല. രാഷ്ട്രീയത്തില്‍ താല്‍പര്യമോ അതിനുള്ള അഭിരുചിയോ ഇല്ലാത്ത ഒരു വ്യക്തിയാണ് താനെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു