പൃഥ്വിരാജും മഞ്ജുവാര്യരും ആദ്യമായി ഒന്നിച്ച് അഭിനയിക്കാൻ ഒരുങ്ങുന്നു

സംവിധായകൻ വേണു ഒരുക്കുന്ന ചിത്രത്തിലൂടെ പൃഥ്വിരാജും മഞ്ജുവാര്യരും ആദ്യമായി ഒന്നിച്ച് അഭിനയിക്കാൻ ഒരുങ്ങുന്നു  . ഗബ്രിയേലും മാലാഖമാരും എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഇപ്പോൾ ഫഹദ് ഫാസിൽ നായകനാവുന്ന കാർബൺ എന്ന ചിത്രത്തിന്റെ തിരക്കിലാണ് വേണു.പൃഥ്വിരാജിന്റെ പാവാട എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ മഞ്ജു അഭിനയിച്ചിരുന്നു.

കമൽ സംവിധാനം ചെയ്യുന്ന ആമിയിലാണ് മ‌‍ഞ്ജു ഇപ്പോൾ അഭിനയിക്കുന്നത്. ആമിയിൽ പൃഥ്വിയും ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. അതേസമയം റോഷ്‌നി ദിനകറിന്റെ മൈ സ്‌റ്റോറി എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് പൃഥ്വി ഇപ്പോൾ. പാർവതിയാണ് നായിക.

Loading...