ഇന്നു മുതല്‍ സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങില്ല

തിരുവനന്തപുരം: സ്വകാര്യ ബസ് സര്‍വീസുകള്‍ ഇന്നു മുതല്‍ നിര്‍ത്തിവയ്ക്കും. അനിശ്ചിത കാലത്തേക്കു നിരത്തില്‍ നിന്നും ഒഴിയുന്നതായി കാണിച്ച് 90000ത്തോളം ബസ് ഉടമകള്‍ സര്‍ക്കാരിനു ജി ഫോം നല്‍കി. നിലവിലെ സാഹചര്യത്തില്‍ സര്‍വീസ് നടത്തുന്നത് വന്‍ നഷ്ടമാണെന്നാണ് ബസ് ഉടമകളുടെ നിലപാട്. കോവിഡ് കാലമായതോടെ ബസുകളില്‍ യാത്രക്കാര്‍ നന്നേ കുറവാണ്.

ഡിസംബര്‍ വരെയുള്ള റോഡ് നികുതി ഒഴിവാക്കി നല്‍കണമെന്നു കാണിച്ച് സ്വകാര്യ ബസ് ഉടമകള്‍ അപേക്ഷ സമര്‍പ്പിച്ചെങ്കിലും സമയം നീട്ടി നല്‍കുകയല്ലാതെ മറ്റു വഴിയില്ലെന്ന നിലപാടിലാണ് ഗതാഗത വകുപ്പ്. റോഡ് നികുതി അടയ്ക്കാനുള്ള സാവകാശം ഒക്ടോബര്‍ വരെ നീട്ടി നല്‍കാമെന്ന തീരുമാനമാണ് ഗതാഗത വകുപ്പ് കൈക്കൊണ്ടത്. എന്നാല്‍ ഇത് ബസുടമകള്‍ അംഗീകരിച്ചിട്ടില്ല.

Loading...