സ്വകാര്യ ബസ്സുകള്‍ നാളെ ഓടില്ല, ജില്ലകള്‍ക്കുള്ളില്‍ കെ എസ് ആര്‍ ടി സി സര്‍വീസ് നടത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ ഓടില്ലെന്ന് വ്യക്തമാക്കി സ്വകാര്യ ബസ് ഉടമകള്‍. നിബന്ധനകള്‍ പ്രകാരം ബസ്സുകള്‍ സര്‍വീസ് നടത്താന്‍ നിരത്തിലിറക്കുന്നത് പ്രായോഗികമല്ലെന്ന് ബസ്സുടമകള്‍ പറഞ്ഞു. നാളെ മുതല്‍ ബസ് സര്‍വീസ് നടത്താന്‍ സര്‍ക്കാര്‍ അനുമതി കൊടുത്ത സാഹചര്യത്തിലാണ് ബസ് ഉടമകളുടെ തീരുമാനം.

അതേസമയം, ബുധനാഴ്ച മുതല്‍ കെ.എസ്. ആര്‍. ടി .സി ബസ്സുകള്‍ സര്‍വീസ് തുടങ്ങുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി. ജില്ലകള്‍ക്ക് ഉള്ളില്‍ മാത്രമായിരിക്കും ബസ് സര്‍വീസുകള്‍ നടത്തുക. അന്തര്‍ ജില്ലാ, സംസ്ഥാന യാത്രകള്‍ ഉണ്ടായിരിക്കില്ല. സ്വകാര്യ ബസ്സുടമകള്‍ നിഷേധാത്മക നിലപാട് സ്വീകരിക്കില്ലെന്ന് കരുതുന്നു. ബസ്സുടമകള്‍ യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറണം. സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്നും ബസ്സുടമകളുമായി ചര്‍ച്ച നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

Loading...