സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കുമെന്ന് നടി പ്രിയാ പ്രകാശ് വാര്യര്‍

സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കുമെന്ന് നടി പ്രിയാ പ്രകാശ് വാര്യര്‍. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലാണ് പ്രിയ ഇത്തരത്തില്‍ കുറിച്ചത്. ‘സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും. എന്തിന് അവരെ പോലെയാകണം? മൗനം പാലിക്കുന്നു എന്ന് മാത്രം. കാരണം എന്തുതന്നെയായാലും വിധി സംസാരിക്കു. ആ സമയം ഒട്ടും ദൂരെയല്ല’, എന്നാണ് പ്രിയയുടെ കുറിപ്പ്.

അതേസമയം പ്രിയയുടെ കുറിപ്പ് ആരെ കുറിച്ചാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. അഡാര്‍ ലൗവിലെ പ്രിയയുടെ കഥാപാത്രത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയതും സഹതാരങ്ങളില്‍ അതുണ്ടാക്കിയ പ്രശ്‌നങ്ങളുമെല്ലാം ഇതിനിടയില്‍ ചര്‍ച്ചയായിരുന്നു. പ്രിയ ബോളിവുഡില്‍ അഭിനയിക്കുന്ന ശ്രീദേവി ബംഗ്ലാവും ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. ഇതില്‍ ഏതെങ്കിലും ഒന്നിനെ കുറിച്ചാകാം പോസ്റ്റെന്നാണ് ആരാധകരുടെ കമന്റ്.

Loading...