പ്രിയ വര്‍ഗീസും വിസിയും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു

കണ്ണൂര്‍. ഗവര്‍ണറുടെ നടപടിക്കെതിരെ കണ്ണൂര്‍ വൈസ് ചാന്‍സലറും പ്രിയ വര്‍ഗീസും ഹൈക്കോടതിയെ സമീപിക്കും. പ്രിയ വര്‍ഗീസ് വെള്ളിയാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും എന്നാണ് സൂചന. ചാന്‍സിലര്‍ കൂടിയായ ഗവര്‍ണറുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുക.

ഹര്‍ജിയില്‍ ചാന്‍സിലറാണ് എതിര്‍കക്ഷി. വിശദീകരണ നോട്ടീസ് നല്‍കാതെയാണ് നടപടി സ്വീകരിച്ചതെന്നും ഗവര്‍ണറുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നുമാണ് കണ്ണൂര്‍ സര്‍വകലാശാല പറയുന്നത്. ഗവര്‍ണറുടെ നടപടി ചട്ട ലംഘനമാമെന്ന് സിന്‍ഡിക്കേറ്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Loading...

വിസിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാതെയാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും അതിനാല്‍ ഇത് നിയമവിധേയമല്ലെന്നും കണ്ണൂര്‍ സര്‍വകലാശാല വിസിക്ക് നിയമോപദേശം ലഭിച്ചിരുന്നു. ഗവര്‍ണര്‍ക്ക് വഴങ്ങേണ്ടതില്ലെന്നാണ് അടിയന്ത സിന്‍ഡിക്കറ്റ് യോഗത്തില്‍ തീരുമാനവുകയും ചെയ്തു.