ആരാധകര്‍ക്ക് കണ്‍ഫ്യൂഷന്‍.. റോഷനും പ്രിയ വാര്യരും പ്രണയത്തിലോ.. കണ്‍ഫ്യൂഷന്‍ ഉടന്‍ തീര്‍ക്കുമെന്ന് പ്രിയ വാര്യര്‍

ഒരു അഡാര്‍ ലൗ എന്ന സിനിമയിലെ നായികാ നായന്‍മാരായ പ്രിയാ വാര്യര്‍ക്കും റോഷന്‍ അബ്ദുള്‍ റഹൂഫിനും നേരെ ഗോസിപ്പുകള്‍ ഉയരാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നാണ് ഗോസിപ്പ്. എന്നാല്‍ ആ ഗോസിപ്പിന് മറുപടിയുമായി പ്രിയ തന്നെ രംഗത്തിറങ്ങിയിരിക്കയാണ്.

ഏറെ വിമര്‍ശനങ്ങള്‍ക്ക് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമായിരുന്നു ഒരു അഡാര്‍ ലൗ. ആദ്യം ഏറെ ആരാധകര്‍ ഉണ്ടാകുകയും പിന്നീട് അവയെല്ലാം മാറി ട്രോളുകള്‍ ഏറ്റു വാങ്ങേണ്ടി വരികയും ചെയ്ത താരമാണ് ചിത്രത്തിലെ നായിക പ്രിയ പി വാരിയര്‍. ഒരു അഡാര്‍ ലൗവ് എന്ന സിനിമയുടെ സെറ്റില്‍ നിന്ന് തുടങ്ങിയതാണ് പ്രിയ പി വാര്യരും റോഷന്‍ അബ്ദുള്‍ റഹൂഫും തമ്മിലുള്ള സൗഹൃദം. തുടര്‍ന്ന് സിനിമയുമായി ബന്ധപ്പെട്ട പല വേദികളിലും ഇരുവരെയും ഒരുമിച്ച് കാണുകയും ചെയ്തു. ഇതോടെ പ്രിയയും റോഷനും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പുറത്തു വന്നു തുടങ്ങി. മാത്രമല്ല, റോഷന്റെ പിറന്നാള്‍ ദിനത്തില്‍ പ്രിയ പങ്കുവെച്ച ഒരു കുറിപ്പും ആളുകള്‍ക്കിടയില്‍ സംശയത്തിന് വഴിവെച്ചു. ഇപ്പോഴിതാ ആരാധകരുടെ ആ ചോദ്യത്തിന് മറുപടിയുമായി പ്രിയ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

Loading...

‘ആദ്യമായി ഒരു സിനിമയില്‍ അഭിനയിക്കുമ്‌ബോള്‍ അതും സമപ്രായക്കാര്‍ക്കൊപ്പം സൗഹൃദം പങ്കിടുമ്‌ബോള്‍ അത്തരത്തിലുള്ള പ്രചരണങ്ങള്‍ ഉണ്ടായിരിക്കും. അത് തികച്ചും സ്വാഭാവികമാണ്. ഗോസിപ്പുകള്‍ സിനിമയുടെ ഭാഗമാണ്. അതിന് കുറച്ച് കാലം മാത്രമേ ആയുസ്സുള്ളൂ. ഞാന്‍ എന്റെ ജോലി പൂര്‍ണ സംതൃപ്തിയോടും ആത്മാര്‍ഥതയോടും കൂടി ചെയ്യാന്‍ ആഗ്രഹിക്കുന്നു. ബാക്കിയെല്ലാം പ്രേക്ഷകരുടെ കയ്യിലാണ്’ – എന്നും പ്രിയ പറഞ്ഞു.

പ്രശാന്ത് മാമ്പുള്ളി ഒരുക്കുന്ന ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് പ്രിയ. ചിത്രം വൈകാതെ പ്രദര്‍ശനത്തിനെത്തും. സൈബര്‍ കുറ്റകൃത്യങ്ങള്‍ പ്രമേയമാക്കി ഒരുക്കുന്ന ലൗവ് ഹാക്കേഴ്‌സ് എന്ന ഹിന്ദി ചിത്രത്തിലും പ്രിയ നായികയാകുന്നുണ്ട്.