സ്ട്രിപ്ഡ് പാന്‍റീസിനൊപ്പം മൂൺ ടാറ്റൂവും; പ്രിയ വാര്യരുടെ ഫോട്ടോ ഷൂട്ട് വൈറൽ

കൊച്ചി: അൽപം മോഡേണാകാൻ തന്നെയാണ് കണ്ണിറുക്കൽ നായികയുടെ തീരുമാനം. ബോളിവുഡ് അരങ്ങേറ്റത്തിനു പിന്നാലെ പ്രിയ സിനിമാ രംഗത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ പ്രിയയുടെ പുതിയ ഫോട്ടോയാണ് വാർത്തയാകുന്നത്.

സ്‌ട്രിപ്ഡ് പാന്‍റീസിനൊപ്പം മഞ്ഞ ബാഗി ടോപ് ധരിച്ച്‌ അതി സുന്ദരിയായിട്ടാണ് പ്രിയ പുതിയ ഫോട്ടോ ഷൂട്ടില്‍ പ്രത്യക്ഷപെട്ടിരിക്കുന്നത്. സാധാരണ അഴിച്ചിടാറുള്ള മുടി ഇക്കുറി ബണ്‍ സ്‌റ്റൈലില്‍ കെട്ടി വച്ചിരിക്കുകയാണ്. ഒപ്പം സണ്‍ ഗ്ലാസും താരത്തെ കൂടുതല്‍ സുന്ദരിയാക്കുന്നു. ന്യൂഡ് ലിപ്സ്റ്റിക്കിനൊപ്പം മിനിമല്‍ മേക്കപ്പാണ് പ്രിയ ഈ ഷൂട്ടില്‍ ഉപയോഗിച്ചിരിക്കുന്നത്. പിന്‍ വശത്തായി ചെയ്തിരിക്കുന്ന മൂണ്‍ ടാറ്റൂവും ആകർഷകമായി.