കണ്ണിറുക്കലിലൂടെ വൈറലായ തനിക്ക് ആ ഇമേജ് മാറ്റിയെടുക്കണം; പ്രിയ വാര്യര്‍

Loading...

ഒറ്റ കണ്ണിറുക്കലിലൂടെ ആരാധകരുടെ മനം കവര്‍ന്ന നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലേക്ക് കടന്നു വന്നത്. അഭിനയത്തേക്കാള്‍ ഉപരി താരം മോഡലിങ്ങ് ചെയ്യാറുണ്ട്. താരത്തിന്റെ ഡ്രസ്സിങ് സ്‌റ്റൈലിന് നിരവധി ആരാധകരുണ്ട്. ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ‘ഒരു അഡാര്‍ ലവ്’ എന്ന ചിത്രത്തിലെ വിനീത് ശ്രീനിവാസന്‍ ആലപിച്ച ‘മാണിക്ക്യ മലരായ പൂവി’ എന്ന ഗാനത്തിലൂടെ ലോക ശ്രദ്ധ നേടിയ താരമാണ് പ്രിയ വാര്യര്‍. പക്ഷെ ചിത്രം പ്രതീക്ഷിച്ച്‌ അത്ര വിജയം കൈവരിക്കാന്‍ സാധിച്ചില്ല.

ശ്രീദേവി ബംഗ്ലാവിന് ശേഷം ലവ് ഹാക്കേഴ്‌സ് എന്ന ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്

Loading...

നല്ല ഓഫറുകള്‍ വരികയാണെങ്കില്‍ ബോളിവുഡില്‍ അഭിനയിക്കാന്‍ ഏറെ താത്പര്യമുണ്ടെന്നാണ് താരം പറയുന്നത്. കണ്ണിറുക്കലിലൂടെയാണ് താരം പ്രസിദ്ദയായത്. ഇപ്പോഴിതാ കണ്ണിറുക്കലിലൂടെ വൈറലായ തനിക്ക് ആ ഇമേജ് മാറ്റിയെടുക്കണമെന്നുണ്ട് എന്നും താരം പറയുന്നു. ഒരുപാട് പേര്‍ക്ക് ആ സീന്‍ ഇഷ്ടമായതുകൊണ്ട് തനിക്ക് വളരെയധികം പ്രശസ്തി നേടിത്തന്നിരുന്നു പക്ഷെ ആ ഇമേജ് കളഞ്ഞാലെ ഇനി കാര്യമുള്ളുവെന്നും താരം പറയുന്നു.

തെലുങ്ക് സിനിമയിലും പ്രിയ വാര്യര്‍ നായികയാകുന്നു. ചന്ദ്രശേഖര്‍ യെലെറ്റിയാണ് പ്രിയയുടെ ചിത്രം സംവിധാനം ചെയ്യുന്നത്. നിതിന്‍ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. തെലുങ്കില്‍ താരം മിന്നിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.