Entertainment

സിനിമയ്ക്ക് പ്രാധാന്യം കൊടുത്തതിനാല്‍ കോളേജില്‍ നിന്ന് ഗ്രേസ് മാര്‍ക്ക് കിട്ടിയില്ല പ്രിയവാര്യര്‍

ഒറ്റ കണ്ണിറുക്കലിലൂടെ ആരാധകരുടെ മനം കവര്‍ന്ന നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലേക്ക് കടന്നു വന്നത്. അഭിനയത്തേക്കാള്‍ ഉപരി താരം മോഡലിങ്ങ് ചെയ്യാറുണ്ട്. താരത്തിന്റെ ഡ്രസ്സിങ് സ്‌റ്റൈലിന് നിരവധി ആരാധകരുണ്ട്. ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ‘ഒരു അഡാര്‍ ലവ്’ എന്ന ചിത്രത്തിലെ വിനീത് ശ്രീനിവാസന്‍ ആലപിച്ച ‘മാണിക്ക്യ മലരായ പൂവി’ എന്ന ഗാനത്തിലൂടെ ലോക ശ്രദ്ധ നേടിയ താരമാണ് പ്രിയ വാര്യര്‍. പക്ഷെ ചിത്രം പ്രതീക്ഷിച്ച് അത്ര വിജയം കൈവരിക്കാന്‍ സാധിച്ചില്ല.

സിനിമാ ജീവിതത്തിനിടയില്‍ ക്ലാസുകള്‍ മിസ്സായ പ്രിയയ്ക്കിപ്പോള്‍ കോളേജില്‍ നിന്ന് ഗ്രേസ്മാര്‍ക്ക് ഒന്നും ലഭിച്ചില്ല എന്ന പരാതിയുയരുന്നു.പഠനത്തേക്കള്‍ താന്‍ ഇപ്പോള്‍ സിനിമയ്ക്കാണ് പ്രാധാന്യം കൊടുക്കുന്നതെന്ന് താരം വ്യക്തമാക്കിയിരുന്നു. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച റോഷനും പ്രേക്ഷക ശ്രദ്ദ നേടിയിരുന്നു. ഇരുവരും തമ്മില്‍ അടുത്ത സുഹൃത്തുക്കളുമാണ്. റോഷനൊപ്പമുള്ള ചിത്രങ്ങള്‍ പ്രിയ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യാറുണ്ട്. ആരാധകര്‍ക്കിപ്പോള്‍ അറിയേണ്ടത് ‘റോഷനുമായി പ്രണയത്തിലാണോ?’ എന്നാണ്. ഒരു ചാനല്‍ അഭിമുഖത്തിനിടെ പ്രിയ അതിന് മറുപടി നല്‍കുകയും ചെയ്തു.

ആദ്യമായി ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ പ്രത്യേകിച്ചും സമപ്രായക്കാരുമായി സൗഹൃദം പങ്കിടുമ്പോള്‍ ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ ഉണ്ടാകും. അത് തികച്ചും സ്വാഭാവികമാണ്. ഗോസിപ്പുകള്‍ സിനിമയുടെ ഭാഗമാണ്. അതിന് കുറച്ചു കാലത്തെ ആയുസ്സ് മാത്രമേ ഉണ്ടാകൂ. എന്റെ ജോലി പൂര്‍ണ സംതൃപ്തിയോടും ആത്മാര്‍ഥതയോടും കൂടി ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ബാക്കിയെല്ലാം പ്രേക്ഷകരുടെ കയ്യിലാണ്. -പ്രിയ പറയുന്നു.

Related posts

ഐവി ശശിയും സീമയും പിരിയുന്നു ?

ഇനി ആരും കുഞ്ഞച്ചന്‍ വരുമോ ഇല്ലയോ എന്ന് സംശയിക്കേണ്ട; കുഞ്ഞച്ചന്‍ വരും

subeditor12

നിറ വയറുമായി വെള്ളത്തിനടിയിൽ സമീറ റെഡ്ഡിയുടെ ഫോട്ടോഷൂട്ട്, വൻ വിമർശനം

subeditor10

ടൊവിനോയോട് സെല്‍ഫി ആവശ്യപ്പെട്ട ആരാധികയ്ക്ക് താരം നല്‍കിയ മാസ് മറുപടി

രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അവരുടെ സ്വഭാവം മാറി; രണ്ടു പേരില്‍ ഇഷ്ടമുള്ള ഒരാളൊടൊപ്പം കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെട്ടു ;ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി

pravasishabdam online sub editor

സുരേഷ് ഗോപി നാഷണല്‍ ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാനായേക്കും

subeditor

മഞ്ജുവിന്റെ സംഘടനയില്‍ കുടുംബത്തില്‍ പിറന്നവര്‍ മാത്രം , ഭാഗ്യലക്ഷ്മിയും പാര്‍വ്വതിയും ഇല്ല ; വേണ്ടാത്തിടത്ത് കേറി ഇടപെടുന്നത് കൊണ്ടാകുമെന്ന് പാര്‍വ്വതി

pravasishabdam online sub editor

ദിലീപിനെ ന്യായീകരിച്ച് നാറിയ അമ്മ പൊളിഞ്ഞു; ഇന്നസെന്റ് രാജിവെക്കും; കൂടുതല്‍ താരങ്ങള്‍ കുടുങ്ങും

pravasishabdam news

കുടുംബത്തിന് അമിത പ്രാധാന്യം നല്‍കിയതാണ് തന്റെ തെറ്റ്, ഇപ്പോള്‍ തിരിച്ചറിയുന്നു: ശാന്തി കൃഷ്ണ

ഒമ്പത് ദിവസം കൊണ്ട് ചരിത്രനേട്ടം സ്വന്തമാക്കി ബാഹുബലി 1000 കോടി ക്ലബില്‍ !

കോട്ടയം നസീർ സിനിമ അടിച്ചുമാറ്റി, ആരോപണവുമായി പ്രമുഖ സംവിധായകർ

സീരിയലിൽ നിന്നു പുറത്താക്കി എന്ന വാർത്തയുടെ കാരണം മേഘ്‌ന പറയുന്നു